ഔഡി ക്യു 7 ബ്ലാക്ക് എഡിഷന്‍ ഇന്ത്യയില്‍

By Online Desk.09 09 2019

imran-azhar

 

 

ഔഡി ക്യു 7 ബ്ലാക്ക് എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഈ മോഡലുകള്‍ക്ക് അലോയ് വീലുകള്‍ ഡയമണ്ട് ആകൃതിയില്‍, കറുപ്പ് നിറത്തിലും മുന്‍ഭാഗത്തെ എയര്‍ ഇന്‍ടേക്ക്, മുന്‍വശത്തെ ഗ്രില്‍, ഡോര്‍ ട്രിം സ്ട്രിപ്‌സ് എന്നിവ ടൈറ്റാനിയം കറുപ്പിലും മുകള്‍ ഭാഗം, റൂഫ് റെയ്ല്‍സ് എന്നിവ കറുപ്പ് നിറത്തിലുമാണ് ലഭിക്കുക. ഔഡി കൊച്ചി, കോഴിക്കോട് ഷോറൂമുകളില്‍ ബുക്കിംഗ് ആരംഭിച്ചു. സെപ്റ്റംബര്‍ 30ന് മുമ്പ് വാങ്ങുന്ന ഔഡി വാഹനങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിച്ചുണ്ട്. ഔഡി എ3-ക്ക് അഞ്ചു വര്‍ഷം വരെയുള്ള വാറന്റി സൗജന്യമാണ്. ക്യു3-ക്ക് അഞ്ചു വര്‍ഷം വാറന്റിയും സൗജന്യ സര്‍വീസ് പാക്കേജുമാണ് ലഭിക്കുക. ക്യു 5ന് അഞ്ചു വര്‍ഷം വാറന്റിയും സര്‍വീസ് പാക്കേജും ഒരു വര്‍ഷത്തെ ഇന്‍ഷുറന്‍സുമുണ്ട്. ക്യു 7ന് അഞ്ചു വര്‍ഷത്തെ വാറന്റിയും ഒരു വര്‍ഷത്തെ ഇന്‍ഷ്വറന്‍സുമാണ് കിട്ടുകയെന്ന് കമ്പനി അറിയിച്ചു.

 

OTHER SECTIONS