ഇലക്ട്രിക്കൽ കാറുമായി ഔഡി

By Sooraj S.18 09 2018

imran-azhar

 

 

ആഡംബര വാഹനങ്ങളിൽ ഏറ്റവും ജനപ്രീതിയാർജിച്ച കമ്പനിയാണ് ഔഡി. പുതിയ ഇലക്ട്രിക്കൽ എസ് യു വി അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഔഡി. ഇ–ട്രോൺ എന്നാൽ പുതിയ മോഡലിന് കമ്പനി നൽകിയിരിക്കുന്ന പേര്. ഇ-ട്രോണിന്റെ പ്രത്യേകത ഒറ്റ പ്രാവശ്യം ചാർജ് ചെയ്താൽ 400 കിലോമീറ്റർ വരെ ഓടുമെന്നതാണ്. ഇ–ട്രോൺ ഔഡി അവതരിപ്പിക്കുന്ന ആദ്യത്തെ എസ് യു വി കൂടിയാണ്. 6.6 സെക്കന്റ് കൊണ്ട് 100 കിലോമീറ്റർ വേഗം കൈവരിക്കാനാകും എന്നതും മറ്റൊരു പ്രത്യേകതയാണ്. 20 കിലോവാട്ട് ശക്തിയുള്ള മോട്ടർ മുൻവീലുകൾക്കും 140 കിലോവാട്ട് ശക്തിയുള്ള മോട്ടർ പിൻവീലുകൾക്കും ശക്തി പകരുന്നു. മണിക്കൂറിൽ 200 കിലോമീറ്റർ ആണ് വാഹനത്തിന്റെ ഏറ്റവും കൂടിയ വേഗത. വാഹനത്തിന്റെ ഡിസൈനിങ്ങിലും പ്രൗഢി നൽകിയിട്ടുണ്ട്. 66.92 ലക്ഷം രൂപയാണ് വാഹനത്തിന് കമ്പിനി നിശ്ചയിച്ചിരിക്കുന്ന വില.

OTHER SECTIONS