ഓട്ടോ എക്‌സ്‌പോ വേദിയില്‍ എപ്രിലിയ എസ്ആര്‍ 125, എപ്രിലിയ സ്റ്റോം എന്നിവ അവതരിപ്പിച്ച് പിയാജിയോ.

By RAJI MEJO.07 Feb, 2018

imran-azhar

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ പിയാജിയോയുടെ പുതിയ സ്‌കൂട്ടര്‍ ഏപ്രിലിയ ടഞ 125, എപ്രിലിയ സ്റ്റോം, സ്മാര്‍ട്ട് മൊബൈല്‍ കണക്ടിവിററി സാങ്കേതിക വിദ്യ എന്നിവ ഓട്ടോ എക്‌സ്‌പോയില്‍ അനാവരണം ചെയ്തു. ഓട്ടോ എക്‌പോ 2018ലെ പിയാജിയോ പവലിയന്റെ പ്രധാന ആകര്‍ഷണമാണ് എസ്ആര്‍ 125

പ്രീമിയം വാഹനങ്ങളുടെ വിത്യസ്ത മോഡലുകള്‍ പുറത്തിറക്കി കഴിഞ്ഞ വര്‍ഷം പിയാജിയോ വന്‍ മുന്നേറ്റമാണ് കാഴ്ച വെച്ചത്. വിശാലമായ ഡീലര്‍ഷിപ്പിലൂടെ വ്യത്യസ്തങ്ങളായ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുക വഴി അതിദ്രുതമുള്ള വളര്‍ച്ചയാണ് പിയാജിയോ ലക്ഷ്യമിടുന്നത്. വലിയ ഇരു ചക്ര വാഹനങള്‍ക്ക് സമാനമായ രീതിയില്‍ ഏറ്റവും മികച്ച യാത്രാനുഭവമാണ് ഏപ്രിലിയ ബ്രന്റ് വാഗ്ദാനം ചെയ്യുന്നത്. ഏപ്രിലിയ ഏറ്റവും പെര്‍ഫോമന്‍സ് കാഴ്ച വെക്കുന്നു എന്നുള്ളതിന്റെ ഏറ്റവും മികച്ച ഉദാഹരമാണ് പ്രമുഖ പബ്ലികേഷനുകളില്‍ നിന്നുള്ള പുരസ്‌കാരങ്ങള്‍. ഏപ്രിലിയ ടഞ 125 കൂടി പുറത്തിറങ്ങിയതോടെ ഈ വിഭാഗത്തിലുള്ള ഉല്‍പ്പന്ന നിര വിപുലമായിരിക്കുകയാണ്. 125 സിസി എഞ്ചിന്‍,14 ഇഞ്ച് വീല്‍ എന്നിവയാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകതകള്‍. പുതിയ കളര്‍ തീമും നീളമേറിയ സീറ്റും വാഹനത്തെ ആകര്‍ഷകമാക്കുന്നു.

ഏപ്രിലിയ സ്റ്റോമിലൂടെ എപ്രിലിയയുടെ വിജയ ഗാഥ തുടരുകയാണ് പിയാജിയോ. യുവതലമുറക്ക് വേണ്ടി തയ്യാറാക്കിയതാണ് എപ്രിലിയ സ്റ്റോം. എക്സ്റ്റീരിയര്‍ ഭംഗിയും 12 ഇഞ്ച് വീലും വാഹനത്തെ വ്യത്യസ്തമാക്കുന്നു. 125 സിസി എഞ്ചിനാണ് വാഹനത്തിലുള്ളത്.

വാഹന ഉപയോഗം കൂടുതല്‍ എളുപ്പമാക്കുന്നതിനായി കണക്ടിവിറ്റി ആപ്പും ഓട്ടോ ഷോയില്‍ വെച്ച് പുറത്തിറക്കി. വെസ്പ, എപ്രിലിയ സ്‌കൂട്ടറുകളില്‍ ഉപയോഗിക്കുന്നതിനായാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മാനുവലായോ, ക്യൂ ആര്‍ കോഡ് ഉപയോഗിച്ചോ വാഹനം ആപ്പുമായി ബന്ധിപ്പിക്കാം. വാഹനം കണ്ടെത്തുന്നതിനും ദിശ അറിയാനുമെല്ലാം ആപ്പ് സഹായകരമാണ്. ആന്‍ഡ്രോയ്ഡ്,ഐഒഎസ് ഫോണുകളില്‍ ആപ്പ് ഉപയോഗിക്കാം

ആഗോള വിപണിയിലെ സാന്നിധ്യമായ വെസ്പ ജിടിഎസ്, എപ്രിലിയ ഞട 150, ടുവോണോ 150 , വരും തലമുറ സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ചിട്ടുള്ള വെസ്പ ഇലക്ട്രിക എന്നിവ ഓട്ടോ എക്‌സ്‌പോയിലെ പിയാജിയോയുടെ പവലിയനിലുണ്ട്‌

OTHER SECTIONS