വാഹന വിപണി പ്രതിസന്ധിയിലേക്ക്; സെപ്റ്റംബറില്‍ 5.6 ശതമാനത്തിന്റെ ഇടിവ്

By Online Desk.15 10 2018

imran-azhar

 

 

കൊച്ചി: പാസഞ്ചര്‍ വാഹനങ്ങളടക്കമുള്ളവയുടെ വിപണി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ തുടര്‍ച്ചയായ മൂന്നാം മാസവും ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വാഹന വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ സെപ്റ്റംബറില്‍ 5.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


2017 സെപ്റ്റംബറില്‍ 3,10,041 പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റഴിച്ചതെങ്കില്‍ 2018 സെപ്റ്റംബറില്‍ ഇത് 2,92,658 വാഹനങ്ങളായി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 2019 സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ വരെയുള്ള പാദങ്ങളില്‍ വില്‍പ്പന 3.6 ശതമാനം ഇടിഞ്ഞു.


ഇന്ധനവില ക്രമാതീതമായി ഉയര്‍ന്നതും വാഹന വായ്പയിലെ പലിശ നിരക്കുകളും ഇന്‍ഷുറന്‍സ് തുകയും വര്‍ദ്ധിച്ചതാണ് കച്ചവടത്തെ പ്രതികൂലമായി ബാധിച്ചത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സാണ് (സിയാം) ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം, ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന മുന്നോട്ടു തന്നെ കുതിക്കുന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്. സെപ്റ്റംബറില്‍ 4.12 ശതമാനം ഉയര്‍ന്ന് 2,126,484 യൂണിറ്റുകളായി മാറി.

OTHER SECTIONS