പെട്രോള്‍ കരുത്തിലും അവതരിക്കാന്‍ വേര്‍ണ

വരാനിരിക്കുന്ന ബിഎസ്-6 മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ഹ്യുണ്ടായി തങ്ങളുടെ മു

author-image
online desk
New Update
പെട്രോള്‍ കരുത്തിലും അവതരിക്കാന്‍ വേര്‍ണ

വരാനിരിക്കുന്ന ബിഎസ്-6 മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ഹ്യുണ്ടായി തങ്ങളുടെ മുഴുവന്‍ വാഹന ശ്രേണിയും പരിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയാണ്. ഈ അവസരം കാറുകളുടെ സ്‌പോട്ടിയര്‍ പതിപ്പുകളെ അവതരിപ്പിക്കാനായും കമ്പനി വിനിയോഗിക്കുകയാണ്.

അടുത്തതായി പ്രീമിയം സി-സെഗ്മെന്റ് സെഡാന്‍ വിഭാഗത്തിലേക്ക് മുഖംമിനുക്കി എത്തുന്ന വേര്‍ണയുടെയും സ്‌പോര്‍ട്ടിയര്‍ മോഡലിനെ പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന സൂചന. സ്പോര്‍ട് വകഭേദത്തില്‍ നവീകരിച്ച സ്‌റ്റൈലിംഗോടുകൂടിയ ഡ്യുവല്‍-ടോണ്‍ എക്സ്റ്റീരിയര്‍ പെയിന്റ് സ്‌കീമും പുതിയ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനുമാണ് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്.പുതിയ എഞ്ചിന്‍ ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്സുമായി ജോടിയാക്കും.

 

 

അതോടൊപ്പം പാഡില്‍ ഷിഫ്റ്ററുകള്‍ സെഡാന്റെ കരുത്തും വര്‍ദ്ധിപ്പിക്കുന്നു. കമ്പനിയുടെ തന്നെ കോംപാക്ട് എസ്യുവിയായ വെന്യു, കോംപാക്ട് സബ് 4-മീറ്റര്‍ സെഡാനായ ഓറ, ഹാച്ച്ബാക്ക് ഐ10 നിയോസ് തുടങ്ങിയ മോഡലുകളില്‍ 1.0 ലിറ്റര്‍ ടി-ജിഡിഐ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇതിനോടകം തന്നെ ലഭ്യമാണ്.

എന്നാല്‍ വേര്‍ണയില്‍ ഇടംപിടിക്കുന്ന യൂണിറ്റ് 119 ബിഎച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കും ആണ് ഉത്പാദിപ്പിക്കുന്നത്. ഹ്യുണ്ടായി വെന്യുവിന്റെ അതേ പവര്‍ ഔട്ട്പുട്ടാണിത് എന്നത് ശ്രദ്ധേയം. ഇവയ്ക്ക് പുറമെ 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റുകളും പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ തിരഞ്ഞെടുക്കാനാകും.

ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ബ്ലാക്ക് ക്രോമില്‍ പൂര്‍ത്തിയാക്കിയ കാസ്‌കേഡിംഗ് ഗ്രില്‍, ചുവന്ന ആക്‌സന്റുകളും കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗും ഉള്ള കറുത്ത ഇന്റീരിയറുകള്‍ എന്നിവ ടര്‍ബോ വേരിയന്റിലെ മറ്റ് മാറ്റങ്ങളാണ്.

 

2020 ഹ്യുണ്ടായി വേര്‍ണ ടര്‍ബോ-പെട്രോള്‍ ഉയര്‍ന്ന വകഭേദമായ എസ്എക്‌സ്(ഒ)പതിപ്പില്‍ മാത്രമേ ലഭ്യമാവുകയുള്ളൂ. എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ബ്ലൂ ലിങ്ക് ഇന്റര്‍നെറ്റ് കണക്റ്റുചെയ്ത സവിശേഷതകള്‍, പാര്‍ട്ട്-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി 4.2 ഇഞ്ച് കളര്‍ ടിഎഫ്ടി സ്‌ക്രീന്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ് എന്നിവയുള്‍പ്പെടെയുള്ള മികച്ച ഉപകരണങ്ങള്‍ വാഹനത്തില്‍ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സി-സെഗ്മെന്റ് സെഡാന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് മാര്‍ച്ച് 26 ന് വില്‍പ്പനയ്ക്കെത്തും. അതിന്റെ ഭാഗമായി ആഭ്യന്തര വിപണിയില്‍ 2020 വേര്‍ണക്കായുള്ള ഔദ്യോഗിക ബുക്കിംഗുകള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. എല്ലാ അംഗീകൃത ഡീലര്‍ഷിപ്പുകളിലൂടെയും ഓണ്‍ലൈനായുമായാണ് വാഹനത്തിനായുള്ള ബുക്കിംഗ് സ്വീകരിക്കുന്നത്.

നൂതന കണക്റ്റിവിറ്റി സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ആദ്യത്തെ സി-സെഗ്മെന്റ് സെഡാനെന്ന ഖ്യാതിയുമായാണ് ഹ്യുണ്ടായി വേര്‍ണ വിപണിയിലേക്ക് എത്തുന്നത്. നവീകരിച്ചെത്തുന്ന വേര്‍ണ മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി, സ്‌കോഡ റാപ്പിഡ്, ഫോക്സ്വാഗണ്‍ വെന്റോ, ടൊയോട്ട യാരിസ് തുടങ്ങിയ മോഡലുകള്‍ക്കെതിരെ മത്സരിക്കുന്നത് തുടരും.

നിരവധി ഡിസൈന്‍ പരിഷ്‌ക്കരണങ്ങളുള്ള 2020 മോഡല്‍ റഷ്യയില്‍ വില്‍പ്പനക്കെത്തുന്ന ഏറ്റവും പുതിയ സോളാരിസ് സെഡാനുമായി സ്‌റ്റൈലിംഗ് സൂചകങ്ങള്‍ കടമെടുക്കുന്നു.

ആധുനിക മിഡ്-സൈസ് എസ്യുവികളുടെ കടന്നുകയറ്റം മൂലം സി-സെഡാന്‍ വിഭാഗത്തിന് സമീപകാലത്ത് വില്‍പ്പനയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 

verna