സ്പോര്‍ട്ടി ലുക്കും ഫീച്ചറുകളുമായി ബിഎസ് 6 ഡിയോ

ഈ മാസത്തിന്റെ തുടക്കത്തിലാണ് ഡിയോയുടെ ബിഎസ് 6 പതിപ്പിനെ ഹോണ്ട വിപണി

author-image
online desk
New Update
 സ്പോര്‍ട്ടി ലുക്കും ഫീച്ചറുകളുമായി ബിഎസ് 6 ഡിയോ

 

ഈ മാസത്തിന്റെ തുടക്കത്തിലാണ് ഡിയോയുടെ ബിഎസ് 6 പതിപ്പിനെ ഹോണ്ട വിപണിയില്‍ അവതരിപ്പിച്ചത്. 59,990 രൂപയാണ് പുതിയ പതിപ്പിന്റെ എക്സ്ഷോറും വില. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വില്പനക്കെത്തിയിരിക്കുന്നത്.

ഹോണ്ടയുടെ ആക്ടിവ 6ജി -യെക്കാള്‍ വിലക്കുറവിലാണ് പുതിയ ഡിയോ വിപണിയില്‍ എത്തിയിരിക്കുന്നത്. ഇതുവരെ വില്‍പ്പനയിലുണ്ടായിരുന്ന ഡിയോ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുത്തന്‍ മോഡലുകള്‍ക്ക് ഏകദേശം 7,000 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

2001 -ലാണ ഡിയോ വിപണിയില്‍ എത്തുന്നത്. നിലവില്‍ ഡിയോയുടെ മൂന്നാം തലമുറയാണ് വിപണിയില്‍ ഉള്ളത്. യുവാക്കളെ ലക്ഷ്യമിട്ടാണ് വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ സ്‌കൂട്ടറിന്റെ ആദ്യ ടെലിവിഷന്‍ പരസ്യ വീഡിയോ കമ്പനി പുറത്തുവിട്ടു.

സ്‌കൂട്ടറിന്റെ ഫീച്ചറുകള്‍ എല്ലാം വ്യക്തമാക്കുന്ന രീതിയിലാണ് കമ്പനി വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എന്‍ജിന്‍ പരിഷ്‌കാരത്തോടൊപ്പം തന്നെ സ്റ്റൈലിലും അല്‍പ്പം മാറ്റവും, കൂടുതല്‍ ഫീച്ചറുകളും നിറച്ചാണ് ഡിയോയെ ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്.

വിലയ മുന്‍ എപ്രോണ്‍, ഹാന്‍ഡില്‍ ബാറില്‍ ഘടിപ്പിച്ചിരുന്ന എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഹൊലജന്‍ ഹെഡ്ലമ്പുകള്‍ക്ക് പകരം എല്‍ഇഡി ഹെഡ്ലാമ്പുകള്‍ എന്നിവ പുതിയ വാഹനത്തിന്റെ സവിശേഷതകളാണ്. പൂര്‍ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇടം പിടിച്ചിട്ടുണ്ട്.

റിയല്‍ ടൈം മൈലേജ്, എത്ര ദൂരം സഞ്ചരിക്കാം തുടങ്ങിയ വിവരങ്ങളും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കും. എഞ്ചിന്‍ കട്ട്-ഓഫ് സ്വിച്ച് ഉള്ള ഒരു സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, സ്പ്ലിറ്റ് ഗ്രാബ് റെയില്‍, എന്‍ജിന്‍ കില്‍ സ്വിച്ച്, 3-ഘട്ട ഇക്കോ ഇന്‍ഡിക്കേറ്റര്‍ എന്നിവയും പുതിയ വാഹനത്തിന്റെ സവിശേഷതകളാണ്.

കാര്‍ബറേറ്ററിനു പകരം ഫ്യുവല്‍ ഇഞ്ചക്ട് സാങ്കേതിക വിദ്യയോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. 8,000 ആര്‍പിഎം -ല്‍ 7.68 യവു കരുത്തും 5,250ആര്‍പിഎം -ല്‍ 8.79 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 109 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഡിയോയുടെ കരുത്ത്.

സൈലന്റ്-സ്റ്റാര്‍ട്ട് സംവിധാനവും ഹോണ്ട പുത്തന്‍ ഡിയോയില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതിനായി സ്റ്റാര്‍ട്ടര്‍ മോട്ടോറിനുപകരം എസി ജനറേറ്റര്‍ ഉപയോഗിക്കുന്ന ഹോണ്ടയുടെ എസിജി സ്റ്റാര്‍ട്ടര്‍ മോട്ടോറാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗ്രാസിയയ്ക്ക് സമാനമായി രണ്ടായി ഭാഗിച്ച ഗ്രാബ് റെയില്‍, പുത്തന്‍ ഗ്രാഫിക്‌സ്, ഫ്രന്റ് പോക്കറ്റ്, മള്‍ട്ടി ഫംഗ്ഷന്‍ ഇഗ്‌നിഷന്‍ കീ, സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സ്വിച്ച്, സീറ്റ് ഉയര്‍ത്താതെ ഇന്ധനം നിറയ്ക്കാന്‍ സഹായിക്കുന്ന എക്‌സ്റ്റേര്‍ണല്‍ ഫ്യുവല്‍ ഫില്ലര്‍ ക്യാപ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ ഓപ്ഷണലായി തിരഞ്ഞെടുക്കാം. മറ്റൊരു പ്രധാന ആകര്‍ഷണം പുതിയ ടെലിസ്‌കോപ്പിക് ഫോര്‍ക്കും 12 ഇഞ്ച് ഫ്രണ്ട് വീലുകളുമാണ്. ഇത് ഹോണ്ട ആക്ടിവ 6ജി യില്‍ നിന്നും കടമെടുത്തവയാണ്. മൂന്ന് ഘട്ടമായി പ്രീലോഡ് ക്രമീകരിക്കാവുന്ന പിന്‍ മോണോഷോക്കും പുതിയ ഡിയോയുടെ പ്രത്യേകതയാണ്.

വീല്‍ബേസ് 22 എംഎം കൂടിയിട്ടുണ്ട്. മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, കാന്‍ഡി ജാസി ബ്ലൂ, സ്പോര്‍ട്സ് റെഡ്, വൈബ്രന്റ് ഓറഞ്ച് എന്നിങ്ങനെ നാലു നിറങ്ങളിലാണ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് എത്തുന്നത്.

മാറ്റ് സാന്‍ഗ്രിയ റെഡ് മെറ്റാലിക്, ഡാസില്‍ യെല്ലോ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നിവയാണ് ഡീലക്‌സ് പതിപ്പില്‍ ലഭിക്കുന്ന നിറങ്ങള്‍. ബിഎസ് 6 ഡിയോയില്‍ ആറ് വര്‍ഷത്തെ വാറന്റിയും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്. അടുത്തിടെയാണ് ആക്ടിവയുടെ ബിഎസ് 6 പതിപ്പായ 6ജി മോഡലിനെയും ഹോണ്ട വിപണിയില്‍ എത്തിച്ചത്.

 

b s deo