തെന്നിന്ത്യൻ സൂപ്പർ താരത്തിന് പിറന്നാൾ സമ്മാനമായി മൂന്നര കോടിയുടെ ലക്ഷ്വറി കാർ

By BINDU PP.15 Jun, 2017

imran-azhar

 

 

 

തെന്നിന്ത്യൻ സൂപ്പർ താരത്തിന് പിറന്നാൾ സമ്മാനമായി നൽകിയ സമ്മാനം കേട്ടാൽ നിങ്ങൾ ഞെട്ടും ! തെലുങ്ക് സിനിമ ഇൻഡസ്ട്രിയിൽ മെഗാസ്റ്റാർ ബാലകൃഷ്ണയ്ക്കാണ് തന്റെ പെൺമക്കൾ മൂന്നര കോടിയുടെ ലക്ഷ്വറി കാർ പിറന്നാൾ സമ്മാനമായി നൽകിയത്.

 

 

ബ്രാഹ്മിണിയും തേജസ്വിനി എന്ന രണ്ടു പെൺമക്കളാണ് ഈ അടിപൊളി സമ്മാനം ബാലകൃഷ്ണയ്ക്ക നൽകിയത്.ബാലകൃഷ്ണയുടെ 101–ാമത് ചിത്രം പൈസ വസൂലിന്റെ ഷൂട്ടിങ്ങിനിടെ പോർച്ചുഗലിൽവെച്ചാണ് താരത്തിന് മക്കൾ പിറന്നാൾ സമ്മാനം നൽകിയത്. ഫോക്സ്‌വാഗണിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടിഷ് വാഹന നിർമാതാക്കളായ ബെന്റ്ലിയുടെ ആഡംബര സെ‍ഡാനായ കോണ്ടിനെന്റൽ ഫ്ലൈയിങ് സ്പോറാണ് താരത്തിനായി മക്കൾ നൽകിയത്.

 

 

ഏകദേശം മൂന്നരക്കോടി രൂപ എക്സ്ഷോറൂം വിലയുള്ള കാറിന് കരുത്ത് പകരുന്നത് 4 ലീറ്റർ പെട്രോൾ എൻജിനാണ്. 500 ബിഎച്ച്പി കരുത്തും 660 എൻഎം ടോർക്കും നൽകും ഈ പെട്രോൾ എൻജിൻ.

 

OTHER SECTIONS