299 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് ഓടിച്ച് റൈഡറുടെ അഭ്യാസ പ്രകടനം; പിന്നീട് സംഭവിച്ചത് (വീഡിയോ)

ബെംഗളൂരു: ബെംഗളൂരു നഗരത്തിലൂടെ 299 കിലോമീറ്റർ വേഗതയിൽ ബൈക്കോടിച്ച് യുവാവ്. റോഡിലൂടെ പോകുന്ന മറ്റ് യാത്രക്കാരുടെയും, തന്റെ സ്വന്തം ജീവനും അപകടത്തിൽപ്പെടുത്തിക്കൊണ്ടായിരുന്നു റൈഡറുടെ മരണക്കളി. യുവാവ് തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും. വീഡിയോ വൈറലായതോടെ പിടിയും വീണു. ബെംഗളൂരു സിറ്റി പൊലീസ് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീൽ റൈഡറിനെയും, ആഡംബര ബൈക്കിനെയും കസ്റ്റഡിയിലെടുത്തു. യമഹ ആര്‍ വണ്ണിലായിരുന്നു യുവാവിന്റെ മരണപ്പാച്ചിൽ.

author-image
Sooraj Surendran
New Update

This video made viral by the rider.. going at a dangerous speed of almost 300 kmph at Ecity flyover putting his own & others life at risk..CCB traced the rider & seized bike Yamaha 1000 CC.. handed over to traffic.. #drivesafe.. @CPBlr @BlrCityPolice pic.twitter.com/RoC6csoR38

— Sandeep Patil IPS (@ips_patil) July 21, 2020

" target="_blank">

— Sandeep Patil IPS (@ips_patil) July 21, 2020

20 ലക്ഷത്തോളം രൂപയാണ് ബൈക്കിന്റെ വില. ഇലക്ട്രോണിക് സിറ്റി ഫ്‌ലൈഓവറിലൂടെയായിരുന്നു റൈഡർ അമിതവേഗത്തിൽ വാഹനം ഓടിച്ചത്. ഇയാളിൽ നിന്നും പിടിച്ചെടുത്ത ബൈക്ക് ട്രാഫിക് പൊലീസിന് കൈമാറി. ജനശ്രദ്ധ ആകർഷിക്കാനും, താരപരിവേഷം നേടിയെടുക്കാനുമായിരുന്നു യുവാവിന്റെ അഭ്യാസ പ്രകടനമെന്ന് പോലീസ് പറയുന്നു.

bengaluru motorcyclist