പുതിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലോഗോയുമായി ബിഎംഡബ്ല്യു

By Anju N P.11 Oct, 2017

imran-azhar

 

 


ബിഎംഡബ്ല്യുവിന് ഇനി പുതിയ ലോഗോ. പുതിയതായി വരാനിരിക്കുന്ന ബിഎംഡബ്ല്യു 8 സീരീസ്, ബിഎംഡബ്ല്യു എക്‌സ്7, ബിഎംഡബ്ല്യു i8, ബിഎംഡബ്ല്യു i8 റോഡ്സ്റ്റര്‍, ബിഎംഡബ്ല്യു 7 സീരീസ് കാറുകളിലാണ് പുതിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലോഗോ ഉണ്ടാവുക. എലൈറ്റ് മോഡലുകളിലാണ് പുതിയ ലോഗോ ഒരുങ്ങുക.

 

ഏകദേശം 100 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബിഎംഡബ്ല്യുവിന്റെ ആദ്യ ലോഗോ അവതരിപ്പിക്കുന്നത്. 'ബയെറിഷെ മോട്ടോറന്‍ വെര്‍ക്ക' എന്ന കമ്പനിയുടെ ജര്‍മ്മന്‍ നാമത്തിനൊപ്പാണ് ലോഗോ നിറഞ്ഞ് നിന്നതും. ഇതേ പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലോഗോ.

 

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇതേ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലോഗോയിലാണ് ബിഎംഡബ്ല്യു കാറുകള്‍ അണിനിരന്നത്. എന്നാല്‍ കാലഘട്ടത്തിനൊത്ത പരിണാമം ലോഗോയിലും സംഭവിച്ചു. ബിഎംഡബ്ല്യുവിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് രണ്ട് ലോഗോകളെ കമ്പനി ഒരേസമയം ഉപയോഗിക്കുന്നത്.

 

OTHER SECTIONS