വിലകൂട്ടാനൊരുങ്ങി ബിഎംഡബ്ല്യു

By Online Desk.26 11 2018

imran-azhar

 

 

ന്യൂഡല്‍ഹി: 2019 ജനുവരി മുതല്‍ കാറുകളുടെ വില ഉയര്‍ത്തുമെന്ന് ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു. ബിഎംഡബ്ല്യു പുറത്തിറക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും നാല് ശതമാനം വില ഉയര്‍ത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഉല്‍പാദനച്ചെലവ്, പാര്‍ട്സുകളുടെ വില ഉയരുന്നത്, രൂപയുടെ മൂല്യം ഇടിഞ്ഞത് തുടങ്ങി കാരണങ്ങള്‍ മൂലമാണ് വില ഉയര്‍ത്തുന്നതെന്നാണ് ജര്‍മന്‍ കമ്പനി നല്‍കുന്ന വിശദീകരണം. എസ്.യു.വി. എക്സ് 1 മുതല്‍ 7 സീരീസ് സെഡാന്‍ വരെ ആഡംബര വാഹനങ്ങളുടെ വിപുലമായ ശ്രേണിയാണ് ബിഎംഡബ്ല്യു ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. 34.50 ലക്ഷം മുതല്‍ 2.45 കോടി രൂപ വരെയാണ് വില.

 

OTHER SECTIONS