ബി.എം.ഡബ്ല്യു X7 ഡാര്‍ക്ക് ഷാഡോ, 500 യൂണിറ്റ് മാത്രം; സ്പെഷ്യൽ എഡീഷൻ അവതരിപ്പിച്ച് ബി.എം.ഡബ്ല്യു

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു സെപ്ഷ്യൽ എഡീഷൻ പുറത്തിറക്കി. X7 ഡാര്‍ക്ക് ഷാഡോ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ 500 യൂണിറ്റുകൾ മാത്രമേ പുറത്തിറക്കൂ എന്നാണ് സൂചന. പെയിന്റ് സ്‌കീമാണ് ഡാര്‍ക്ക് ഷാഡോ എഡിഷന്റെ ഹൈലൈറ്റ്. കറുപ്പാണ് അകത്തളത്തിലും പ്രത്യേക ലുക്ക് നൽകുന്നത്. X7 ഉയര്‍ന്ന വകഭേദമായ M50d-യാണ് ഡാര്‍ക്ക് ഷാഡോ എഡിഷനാകുന്നത്. സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിന് 2.02 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. -7 സീറ്റിങ്ങ് ഓപ്ഷനുകളില്‍ ഡാര്‍ക്ക് ഷാഡോ എഡിഷന്‍ എത്തുന്നുണ്ട്. 3.0 ലിറ്റര്‍, ആറ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം.

author-image
Sooraj Surendran
New Update
ബി.എം.ഡബ്ല്യു X7 ഡാര്‍ക്ക് ഷാഡോ, 500 യൂണിറ്റ് മാത്രം; സ്പെഷ്യൽ എഡീഷൻ അവതരിപ്പിച്ച് ബി.എം.ഡബ്ല്യു

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു സെപ്ഷ്യൽ എഡീഷൻ പുറത്തിറക്കി. X7 ഡാര്‍ക്ക് ഷാഡോ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ 500 യൂണിറ്റുകൾ മാത്രമേ പുറത്തിറക്കൂ എന്നാണ് സൂചന.

പെയിന്റ് സ്‌കീമാണ് ഡാര്‍ക്ക് ഷാഡോ എഡിഷന്റെ ഹൈലൈറ്റ്. കറുപ്പാണ് അകത്തളത്തിലും പ്രത്യേക ലുക്ക് നൽകുന്നത്. X7 ഉയര്‍ന്ന വകഭേദമായ M50d-യാണ് ഡാര്‍ക്ക് ഷാഡോ എഡിഷനാകുന്നത്.

സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിന് 2.02 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. -7 സീറ്റിങ്ങ് ഓപ്ഷനുകളില്‍ ഡാര്‍ക്ക് ഷാഡോ എഡിഷന്‍ എത്തുന്നുണ്ട്. 3.0 ലിറ്റര്‍, ആറ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം.

ഇത് 400 ബി.എച്ച്.പി. പവറും 760 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് സ്റ്റെപ്പ് ട്രോണിക് സ്‌പോര്‍ട്ട് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

വെറും 5.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും. ലൈറ്റുകൾ ഒഴിച്ച് ബാക്കി എല്ലാ ഭാഗവും കറുപ്പ് നിറമാണ് നൽകിയിരിക്കുന്നത്.

എത്ര യൂണിറ്റാണ് ഇന്ത്യക്ക് ലഭിക്കുകയെന്ന സൂചനകള്‍ ലഭിച്ചിട്ടില്ല.

bmw x7