ദൗർഭാഗ്യകരമായ ആദ്യ യാത്ര; ആഗ്രഹിച്ച് സ്വന്തമാക്കിയ 38 ലക്ഷത്തിന്റെ എംപിവി ഷോറൂമിന്റെ മതിലിലിടിച്ച് തകർന്നു (വിഡിയോ)

By Sooraj Surendran.24 06 2020

imran-azhar

 

 

ആഗ്രഹിച്ച് സ്വന്തമാക്കിയ സ്വപ്ന വാഹനം പ്രിയപ്പെട്ട വാഹനം ഡെലിവറിയെടുക്കുമ്പോൾ തന്നെ അപകടത്തിൽപ്പെട്ടാൽ എങ്ങനെയിരിക്കും. അത്തരമൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 38 ലക്ഷം രൂപ വിലവരുന്ന 'കിയ'യുടെ എംപിവി കാർണിവൽ എന്ന വാഹനമാണ് ഷോറൂമിൽ നിന്നും പുറത്തിറങ്ങി നിമിഷങ്ങൾക്കകം മതിലിലിടിച്ച് തകർന്നത്. ഓട്ടോമാറ്റിക് വാഹനങ്ങൾ ഓടിക്കുന്നതിലെ പരിചയക്കുറവാണ് അപകടത്തിലേക്ക് നയിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. അപകടം നടക്കുന്നതിന് മുൻപ് ഷോറൂം എക്സിക്യൂട്ടീവ് വാഹനം ഓടിക്കുന്നത് എങ്ങനെയാണെന്ന് ധരിപ്പിക്കുന്നുണ്ടെങ്കിലും ദൗർഭാഗ്യവശാൽ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്ക് സംഭവിച്ചിട്ടില്ല. ഇതിന് മുൻപ് ഫോക്‌സ്‌വാഗൻ പോളോ എന്ന വാഹനവും ഇത്തരത്തിൽ ഷോറൂമിൽ നിന്നും പുറത്തിറക്കുമ്പോൾ അപകടത്തിൽപ്പെട്ടിരുന്നു.

 

 

OTHER SECTIONS