എംജി ഹെക്ടര്‍ എസ്യുവി എത്തി; വിലയറിയാം....

By online desk.29 06 2019

imran-azhar

ന്യൂഡൽഹി : എംജി മോട്ടോർ ഇന്ത്യയുടെ എസ്‌യുവി ‘ഹെക്ടർ’ 12.18 ലക്ഷം രൂപ മുതൽ 16.88 ലക്ഷം രൂപ വരെ വിലയിൽ വിപണിയിലെത്തി. കിലോമീറ്റർ പരിധിയില്ലാതെ 5 വർഷം വാറന്റി, 5 വർഷം റോഡ്സൈഡ് സഹായം, ലേബർ ചാർജ് ഇല്ലാതെ ആദ്യത്തെ 5 സർവീസ് എന്നിങ്ങനെ വിൽപനാനന്തര പാക്കേജുകളുമുണ്ടെന്നു മാനേജിങ് ഡയറക്ടർ രാജീവ് ഛാബ പറഞ്ഞു. 3 വർഷം കഴിഞ്ഞ് 60% വിലയ്ക്കു തിരികെ വാങ്ങുന്ന ‘ബൈ ബാക്ക്’ പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

 

ഡൽഹി ഷോറൂം വില: പെട്രോൾ (മാനുവൽ ഗിയർ): വേരിയന്റ് – സ്റ്റൈൽ : 12.18 ലക്ഷം രൂപ, സൂപ്പർ: 12.98 ലക്ഷം പെട്രോൾ ഓട്ടമാറ്റിക് (ഡ്യൂവൽ ക്ലച്ച്): സ്മാർട്: 15.28 ലക്ഷം, ഷാർപ്: 16.78 ലക്ഷം രൂപ പെട്രോൾ (48 വോൾട്ട് ലിഥിയം അയോൺ ബാറ്ററിയുള്ള മൈൽഡ് ഹൈബ്രിഡ്– മാനുവൽ ഗിയർ): സൂപ്പർ: 13.58 ലക്ഷം, സ്മാർട്: 14.68 ലക്ഷം, ഷാർപ് 15.88 ലക്ഷം രൂപ

 

ഡീസൽ (മാനുവൽ ഗിയർ): സ്റ്റൈൽ 13.18 ലക്ഷം, സൂപ്പർ 14.18 ലക്ഷം, സ്മാർട് 15.48 ലക്ഷം, ഷാർപ് 16.88 ലക്ഷം രൂപ ഹ്യൂണ്ടായ് ക്രെറ്റ, മഹീന്ദ്ര എക്സ്‌യുവി 500, ടാറ്റ ഹാരിയർ, ജീപ്പ് കോംപസ് തുടങ്ങിയ എസ്‌യുവികളുടെ വിപണിയിലേക്കാണ് ഹെക്ടർ എത്തുന്നത്. ഇതിനകം ബുക്കിങ് 10000 കടന്നു. അടുത്ത മാസം ഡെലിവറി ആരംഭിക്കും.

 

1.5 ലീറ്റർ ടർബോ പെട്രോൾ എൻജിൻ 143 എച്ച്പി കരുത്തുള്ളതാണ്, 2 ലീറ്റർ ടർബോ ഡീസലിന് 170 എച്ച്പി കരുത്തും. ‘ഇന്റർനെറ്റ് കാർ’ എന്നു വിശേഷിപ്പിക്കുന്ന ഹെക്ടറിൽ 10.4 ഇഞ്ച് ടച്ച് സ്ക്രീനും ധാരാളം കണക്ടിവിറ്റി സജ്ജീകരണങ്ങളുമുണ്ട്. ഗുജറാത്തിലെ ഹാലോലിലാണ് എംജിയുടെ ഫാക്ടറി.

OTHER SECTIONS