ഹെക്‌സക്കും ഹാരിയറിനും മുകളില്‍ ഏഴു സീറ്റര്‍ എസ് യു വി ബസാര്‍ഡ്

By online desk.25 03 2019

imran-azhar

 


ജനീവ മോട്ടോർ ഷോയില്‍ ടാറ്റ അവതരിപ്പിച്ച സെവന്‍ സീറ്റര്‍ എസ്‌യുവി ബസാഡ് ഇന്ത്യയിലേക്കും. 'കസീനി' എന്ന പേരിലാവും ഈ ഏഴു സീറ്റര്‍ എസ്.യു.വി ഇന്ത്യയിലെത്തുകയൊണ് റിപ്പോര്‍ട്ടുകള്‍.

 


യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും നാസയും സംയുക്തമായി വികസിപ്പിച്ച കസീനി ഹൈജന്‍സ് എന്ന കൃത്രിമ ഉപഗ്രഹത്തില്‍ നിന്നാണ് ടാറ്റ വാഹനത്തിന് ഈ പേരു നല്‍കുതൊണ് റിപ്പോര്‍ട്ടുകള്‍.

 

ടാറ്റ നിരയില്‍ ഹെക്സയ്ക്കും ഹാരിയറിനും മുകളില്‍ ഫ്ളാഗ്ഷിപ്പ് മോഡലാണ് പുതിയ ബസാഡ്. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ച ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചറാണ് ഈ മോഡലിലും. ഫൈവ് സീറ്റര്‍ എസ്യുവിയിലും ഇതു തയൊയിരുന്നു അടിസ്ഥാനമാക്കിയിരുന്നത്. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. ഒരുനിര സീറ്റ കൂടുതലായിരിക്കും ഏഴ് സീറ്റ് ഹാരിയറില്‍. രണ്ട് പേര്‍ക്കുള്ള സീറ്റുകളാണ് മൂാം നിരയില്‍ ഒരുക്കുന്നത്.

 


നിലവിലെ ക്രയോടെക് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ തയൊണ് ഈ മോഡലിലും. 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. 8.8 ഹൈ റെസലൂഷന്‍ ഡിസ്‌പ്ലേ സഹിതമുള്ള ഫ്‌ളോട്ടിഗ് ഐലന്റ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയ്ഡ് ഓട്ടോ , ആപ്പിള്‍ കാര്‍ പ്ലേ, കണക്ട് നെക്സ്റ്റ് ആപ്പ് സ്യൂട്ട് (ഡ്രൈവ് നെക്സ്റ്റ്, ടാററാ സ്മാര്‍ട്ട് റിമോട്ട് , ടാറ്റാ സ്മാര്‍ട്ട് മാനുവല്‍) , വീഡിയോ ആന്‍ഡ് ഇമേജ് പ്ലേ ബാക്ക്, വോയ്‌സ് റെക്കഗനിഷന്‍ , എസ്എംസ് റീഡ്ഔട്ട് തുടങ്ങിയവ വാഹനത്തിന്റെ പ്രത്യേകതകളാണ്.

 


മോഡല്‍ ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ നിരത്തിലെത്തുമന്നാണ് കരുതുന്നത്. ഇംപാക്ട്സ് 2.0 ഡിസൈനില്‍ ഒമേഗാ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. ഹാരിയറിന്റെ സെവന്‍ സീറ്റര്‍ പതിപ്പാണിതെങ്കിലും രൂപത്തില്‍ ചെറിയ ചില മാറ്റങ്ങളെല്ലാം ബസാഡിലുണ്ട്. സി പില്ലര്‍, പുതുക്കിപ്പണിത ടെയില്‍ ലൈറ്റ്സ്, പുതിയ ബമ്പര്‍, ഫൂട്ട് ബോര്‍ഡ്, റൂഫ് റെയില്‍സ് തുടങ്ങിയവ ബസാഡിനെ ഹാരിയറില്‍ നി് വ്യത്യസ്തമാക്കുന്നു . ഇംപാക്ട്‌സ് 2.0 ഡിസൈനില്‍ ഒമേഗാ പ്ലാറ്റ്‌ഫോമില്‍ തയൊണ് വാഹനത്തിന്റെ നിര്‍മാണം. ഹാരിയറിനെ അപേക്ഷിച്ച് 63 എംഎം നീളവും 72 എംഎം വീതിയും 80 എംഎം ഉയരവും ബസാഡിന് കൂടുതലുണ്ട്. വീല്‍ബേസില്‍ മാറ്റമില്ല. 15-22 ലക്ഷത്തിനുള്ളില്‍ വിലയില്‍ ഈ വര്‍ഷം രണ്ടാംപകുതിയോടെ വാഹനം ഇന്ത്യയിലെത്തുമൊണ് റിപ്പോര്‍ട്ടുകള്‍.

 

OTHER SECTIONS