ഉടമയ്‌ക്കൊപ്പം, നോമിനിയെയും വാഹനത്തിന്റെ ആർസിയിൽ ചേർക്കാം

ന്യൂ ഡൽഹി: മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. ഇനി മുതൽ വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ഉടമയുടെ പേരിനൊപ്പം, നോമിനിയുടെയും പേര് ആർസിയിൽ ചേർക്കാൻ സാധിക്കും. വാഹനത്തിന്റെ ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ നോമിനിയുടെ പേരിലേക്ക് വാഹനം മാറ്റം എന്നതാണ് ഇതുകൊണ്ടുള്ള പ്രധാന ഗുണം. മോട്ടോർ വാഹന നിയമത്തിലെ 47, 55, 56 വ്യവസ്ഥകളാണ് ഭേദഗതി വരുത്തുന്നത്. രേഖകളുടെ അടിസ്ഥാനത്തിൽ നോമിനിയെ നിശ്ചയിക്കുന്നത്, ഉടമസ്ഥാവകാശം, എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണിവ.

author-image
Web Desk
New Update
ഉടമയ്‌ക്കൊപ്പം, നോമിനിയെയും വാഹനത്തിന്റെ ആർസിയിൽ ചേർക്കാം

ന്യൂ ഡൽഹി: മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. ഇനി മുതൽ വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ഉടമയുടെ പേരിനൊപ്പം, നോമിനിയുടെയും പേര് ആർസിയിൽ ചേർക്കാൻ സാധിക്കും. വാഹനത്തിന്റെ ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ നോമിനിയുടെ പേരിലേക്ക് വാഹനം മാറ്റം എന്നതാണ് ഇതുകൊണ്ടുള്ള പ്രധാന ഗുണം. മോട്ടോർ വാഹന നിയമത്തിലെ 47, 55, 56 വ്യവസ്ഥകളാണ് ഭേദഗതി വരുത്തുന്നത്. രേഖകളുടെ അടിസ്ഥാനത്തിൽ നോമിനിയെ നിശ്ചയിക്കുന്നത്, ഉടമസ്ഥാവകാശം, എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണിവ. ഇത് സംബന്ധിച്ച വിവരങ്ങൾ 30 ദിവസത്തിനകം പൊതുജനങ്ങൾക്ക് അറിയിക്കാം. director-morth@gov.in എന്ന വിലാസത്തിലാണ് നിർദേശങ്ങൾ അറിയിക്കേണ്ടത്.

automobile