സിട്രോൺ സി 5 വുമായെത്തുന്നു

By online desk.08 04 2019

imran-azhar

 

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോൺ  ഇന്ത്യയിലുമെത്തുന്നു . പ്രീമിയം എസ്യുവി സി5 എയര്‍ക്രോസ് ആയിരിക്കും നൂറുവര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനി ആദ്യം പുറത്തിറക്കുക. 2020 സെപ്റ്റംബറിലായിരിക്കും ആദ്യവാഹനം ഇന്ത്യന്‍ വിപണിയിറങ്ങുത്. ഓരോ വര്‍ഷവും പുതിയ ഓരോ മോഡലുകള്‍ വിപണിയെലെത്തിക്കാനാണ് പദ്ധതിയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

 

2017 ഏപ്രിലില്‍ ഷാന്‍ങായില്‍ അരങ്ങേറ്റം കുറിച്ച സി5 എയര്‍ക്രോസ് പിന്നീട് യൂറോപ്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്തുകയായിരുന്നു . ആഗോള വിപണിയില്‍ സി5 എയര്‍ക്രോസിന് പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുണ്ട്. ആധുനിക സാങ്കേതിക സംവിധാനങ്ങളുമായെത്തു സി5 ജീപ്പ് കോംപസ്, മഹീന്ദ്ര എക്‌സ് യു വി 500 തുടങ്ങിയ വാഹനങ്ങളുമായാകും മത്സരിക്കുക.

 

കാഴ്ചയ്ക്ക് അതീവ മനോഹരവും സ്‌റ്റൈലിഷുമാണ് സി 5 എയര്‍ക്രോസ്. പരിഷ്‌കരിച്ച, ആധുനിക രീതിയിലുള്ള ഇരട്ട ടോണോടു കൂടിയ ഡാഷ്‌ബോര്‍ഡാണ് സി 5 എയര്‍ക്രോസ് ക്യാബിന്റെ കേന്ദ്ര ബിന്ദു. അതുല്യമായ രൂപഭംഗിയോടു കൂടിയ സ്പ്ലിറ്റ് എയര്‍കോ വെന്റുകളോട് കൂടിയതാണ് ഈ ഡാഷ്‌ബോര്‍ഡ്. ഒിലേറെ എയര്‍ബാഗുകള്‍, അറ്റന്‍ഷന്‍ അസിസ്റ്റന്റ്, ക്രോസ് ട്രാഫിക് ഡിറ്റക്ഷന്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഓട്ടോ ഹൈ ബീം സംവിധാനത്തോടു കൂടിയ മികവുറ്റ ഹെഡ്‌ലൈറ്റുകള്‍ തുടങ്ങി നിരവധി സവിശേഷതകളും എയര്‍ക്രോസിനെ സമ്പമാക്കുന്നു.

 

8 ഇഞ്ച് ഇന്‍ഫോ എന്റര്‍ടൈയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ മാറ്റിക് ക്ലൈമറ്റ് കട്രോള്‍, സ്റ്റിയറിംഗില്‍ തന്നെ ഘടിപ്പിച്ചിട്ടുള്ള ബട്ടണുകള്‍, ഓള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രൂമെന്റ് ക്ലസ്റ്റര്‍ എന്നിവ സി 5 എയര്‍ക്രോസിലെ എടുത്തു പറയേണ്ട സവിശേഷതകളാണ്. 4,500എംഎം ആണ് സി 5 എയര്‍ക്രോസിന്റെ നീളം. വീതി 1,840എംഎം. 1,670 എംഎം ആണ് വാഹനത്തിന്റെ ഉയരം. 230 എംഎം ആണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്.
സിട്രോ സി5 എയര്‍ക്രോസ് ഉള്‍പ്പെടെ പിഎസ്എ ഗ്രൂപ്പിലെ എല്ലാ മോഡലുകളും തമിഴ്‌നാ'ിലെ തിരുവള്ളൂര്‍ പ്ലാന്റിലായിരിക്കും ഉല്‍പാദിപ്പിക്കുക. എതിരാളികളോട് കിടപിടിക്കുന്ന വിലയായിരിക്കും സി 5 എയര്‍ക്രോസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നിശ്ചയിക്കുക.. വിലയിലെ കുറവ് പ്രീമിയം സൗകര്യങ്ങളെ ബാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

OTHER SECTIONS