യുവാക്കളുടെ ഹരമായ യെസ് ഡി തിരിച്ചുവരുന്നു! മടങ്ങി വരവ് ഒരുക്കി ക്ലാസിക് ലെജൻഡ്‌സ്

By സൂരജ് സുരേന്ദ്രൻ .12 11 2021

imran-azhar

 

 

പണ്ട് യുവാക്കളുടെ സ്വപ്ന വാഹനമായിരുന്ന യെസ് ഡി ബൈക്കുകൾ പോയ കാലത്തെ പ്രതാപത്തോടെ തിരിച്ചുവരുന്നു. യെസ് ഡിയുടെ രണ്ടാം വരവിന് വഴി ഒരുക്കുന്നത് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് എന്ന കമ്പനിയാണ്.

 

യെസ്ഡിയുടെ ടീസര്‍ വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ കഴിഞ്ഞ വര്‍ഷം തന്നെ യെസ്ഡിയുടെ പേജ് പ്രത്യക്ഷപ്പെട്ടിരുന്നു.

 

ഇതിനുപുറമെ, യെസ്ഡി ഫോര്‍ എവര്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസം യെസ്ഡിയുടെ ട്വിറ്റര്‍ ഹാന്‍ഡിലും ആരംഭിച്ചിട്ടുണ്ട്. 'ലുക്ക് ഈസ് ബാക്ക്' എന്ന തലക്കെട്ടോടുകൂടിയാണ് യെസ് ഡിയുടെ ടീസർ വിഡിയോകൾ പങ്കുവെച്ചത്.

 

2022ൻറെ തുടക്കത്തോടെ പുതിയ യെസ് ഡി ബൈക്കുകൾ നിരത്തുകൾ കീഴടക്കുമെന്നാണ് സൂചന. അഡ്വഞ്ചര്‍ ടൂറിങ്, അര്‍ബണ്‍ സ്‌ക്രാംബ്ലർ എന്നീ രണ്ട് മോഡലുകളിലാകും വാഹനങ്ങൾ എത്തിക്കുക.

 

93 സി.സി. ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും പുതിയ യെസ്ഡിക്കും കരുത്തേകുക. എന്‍ജിന്‍ 26.1 ബി.എച്ച്.പി. പവറും 27 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

 

ആറ് സ്പീഡായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുക. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

 

OTHER SECTIONS