കാറുകളിൽ കൃത്രിമം: ഫോക്സ്‍വാഗണെതിരെ 500 കോടി പിഴ ചുമത്തി

By Sooraj Surendran.07 03 2019

imran-azhar

 

 

ന്യൂ ഡൽഹി: പ്രമുഖ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗണെതിരെ ദേശീയ ഹരിത ട്രിബ്യൂണൽ 500 കോടി രൂപ പിഴ ചുമത്തി. കാറുകളിൽ കൃത്രിമം കാട്ടിയെന്നാരോപിച്ചാണ് പിഴ ചുമത്തിയത്. വാഹന പരിശോധനയിലെ മലിനീകരണത്തിന്റെ തോത് കുറച്ച് കാട്ടുന്നതിനായി തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. നവംബറിൽ ഡീസൽ കാറുകളിലാണ് കമ്പിനി ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്. കമ്പിനി പിഴ അടയ്ക്കാത്തതിനെ തുടർന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ പിഴയടക്കണമെന്ന് ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.പിഴ അടക്കാത്ത പക്ഷം ഫോക്സ്‍വാഗണിന്റെ സ്വത്ത് വകകൾ കണ്ടുകെട്ടാനും കോടതി നിർദേശിച്ചു. പുക പരിശോധനയിൽ പ്രത്യേക തരം സോഫ്ട്‍വെയർ ഘടിപ്പിച്ചാണ് കൃത്രിമം നടത്തിയത്.

OTHER SECTIONS