സൈബർ ആക്രമണം ; റെനോൾട്ട് കാര്‍ നിര്‍മാണം നിര്‍ത്തി

By Greeshma G Nair.16 May, 2017

imran-azhar

 

 

 


പാരീസ് : സൈബർ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ വാഹന നിര്‍മാതാക്കളായ റെനോൾട്ട് കാര്‍ നിര്‍മാണം താല്‍ക്കാലിമായി നിര്‍ത്തി.

 

റെനോയുടെ കാര്‍ നിര്‍മാണ വിഭാഗമായ റിവോയുടെ സൈറ്റുകളിലെ സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് സ്ലൊവേനിയയിലെ കാര്‍ നിര്‍മാണം പൂര്‍ണമായും കമ്പനി നിര്‍ത്തിവച്ചിരിക്കുകയാണ്.

 

ആക്രമണം നടത്തിയ ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന ‘റാന്‍സംവെയര്‍’ ആക്രമണമാണ് റെനോ സൈറ്റിനെയും ബാധിച്ചത്.

വൈറസ് ബാധിച്ച സൈറ്റുകളുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും റെനോ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.