ഡാറ്റ് സണ്‍ റെഡിഗോ ഗോള്‍ഡ് വിപണിയില്‍

By praveen prasannan.26 Sep, 2017

imran-azhar

ന്യൂഡല്‍ഹി: ഡാറ്റ് സണ്‍ റെഡിഗോ ഗോള്‍ഡ് 1.0 ലിറ്റര്‍ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. കാഴ്ചയ്ക്ക് ഭംഗി നല്‍കുന്ന ഘടകങ്ങള്‍ക്ക് പുറമെ മറ്റ് ചില സവിശേഷതകളും ഈ വാഹനത്തിലുണ്ട്.

ഡല്‍ഹി എക്സ്ഷോറൂം വില 3.69 ലക്ഷമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ഗോള്‍ഡ് തീം ഉള്‍ക്കൊള്ളിച്ചാണ് പുതിയ റെഡിഗോയുടെ അവതരണം.

67 ബി എച്ച് പിയും 91 എന്‍ എം ടോര്‍ക്കും നല്‍കുന്നതാണ് ഇതിലെ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍. ഈ എഞ്ചിനിലുള്ളത് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ്. ലിറ്ററിന് 22.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കന്പനി വാഗ്ദാനം ചെയ്യുന്നത്.

റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍, ബ്ളൂടൂത്ത് ഓഡിയോ സിസ്റ്റം എന്നിങ്ങനെയുള്ള സവിശേഷതകളുമുണ്ട്.

 

 

 

 

 

OTHER SECTIONS