8.03 ലക്ഷം രൂപയുമായി ഡുക്കാട്ടി മോൺസ്റ്റർ 797 പ്ലസ് ഇന്ത്യയിൽ

By Sooraj S.23 Jun, 2018

imran-azhar

 

 

ഡുക്കാട്ടി മോൺസ്റ്റർ 797 ന്റെ പരിഷ്കരിച്ച പതിപ്പ് ഡുക്കാട്ടി മോൺസ്റ്റർ 797 പ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ആദ്യ മോഡലിൽ നിന്നും കുറച്ച് വ്യത്യാസങ്ങൾ മാത്രമേ ഡുക്കാട്ടി മോൺസ്റ്റർ 797 പ്ലസിൽ കൊണ്ടുവന്നിട്ടുള്ളു. എന്നാൽ ആദ്യ മോഡലിന്റെ അതെ വില തന്നെയാണ് ഡുക്കാട്ടി മോൺസ്റ്റർ 797 പ്ലസിനും കൊടുത്തിട്ടുള്ളത്. 803.0 cc യുടെ പവർഫുൾ എൻജിനാണ് ബൈക്കിന്റെ ഒരു സവിശേഷത. യു എസ് ബി പവർ സോക്കറ്റ് പുതിയ മോഡലിൽ കൊണ്ടുവന്നിട്ടുണ്ട്. 6 സ്പീഡ് ഗിയർ ട്രാൻസ്മിഷനാണ് ബൈക്ക് നൽകുന്നത്. 18.86 Kmpl മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മുൻ വശത്ത് ഡബിൾ ഡിസ്ക് ബ്രെയ്ക്കും പിന്നിൽ സിംഗിൾ ഡിസ്ക് ബ്രെയ്ക്കുമാണ് നൽകുന്നത്. സുഖകരമായ ദീർഘദൂര യാത്ര കമ്പനി വാഗ്ദാനം ചെയ്യുന്നു.