മഹീന്ദ്ര ഇലക്ട്രിക് ഓട്ടോ സംസ്ഥാനത്തെത്തി ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍

By Online desk .17 06 2019

imran-azhar

 

 

മഹീന്ദ്രയുടെ ഇലക്ട്രിക് ത്രീവീലര്‍ ട്രിയോ സംസ്ഥാനത്ത് വില്‍പ്പനയ്‌ക്കെത്തി. ട്രിയോ, ട്രിയോ യാരി എന്നീ മോഡലുകളാണ് വിപണിയിലെത്തിയത്. ഇവയ്ക്ക് യഥാക്രമം 2.70 ലക്ഷം രൂപ, 1.71 ലക്ഷം രൂപ എന്നിങ്ങനെയാണ് കേരളത്തിലെ എക്‌സ്‌ഷോറൂം വില. ലിഥിയം അയോണ്‍ ബാറ്ററി ഉപയോഗിക്കുന്ന ഇലക്ട്രിക് ത്രീവീലറാണ് ട്രിയോ. ബാറ്ററിയില്‍ സംഭരിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടറാണ് ട്രിയോയ്ക്ക് ചലനമേകുന്നത്. ബാറ്ററിക്ക് അഞ്ച് വര്‍ഷത്തിന്റെ ഗ്യാരണ്ടിയുണ്ട്. മൂന്നു വര്‍ഷം വാറന്റിയും ലഭിക്കും. ഇന്ത്യയില്‍ ലിഥിയം അയോണ്‍ ബാറ്ററി ഉപയോഗിച്ചുള്ള ആദ്യ മുച്ചക്രവാഹനമാണ് ട്രിയോയെന്ന് മഹീന്ദ്ര ഇലക്ട്രിക്കിന്റെ സിഇഒ മഹേഷ് ബാബു പറഞ്ഞു. ഡ്രൈവര്‍ അടക്കം 5 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് റിക്ഷയാണ് ട്രിയോ യാരി. 1.96 കിലോവാട്ട്-19 എന്‍എം ശേഷിയുള്ള ഇലക്ട്രിക് മോട്ടര്‍ ഉപയോഗിക്കുന്ന വാഹനത്തിന് ഒറ്റ ചാര്‍ജിംഗില്‍ 85 കിലോമീറ്റര്‍ വരെ ഓടാനാവും. മണിക്കൂറില്‍ 24.5 കിലോമീറ്ററാണ് പരമാവധി വേഗം. 3.69 കിലോവാട്ട് അവര്‍ ശേഷിയുള്ള ലിഥിയം അയോണ്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ രണ്ടര മണിക്കൂര്‍ മതി. ഡ്രൈവര്‍ അടക്കം 3 പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. 5.4 കിലോവാട്ട് - 30 എന്‍എം ശേഷിയുള്ള മോട്ടര്‍ ഉപയോഗിക്കുന്ന ട്രിയോയ്ക്ക് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗമെടുക്കാനാവും. 7.3.7 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി ചാര്‍ജ് ചെയ്യാന്‍ വേണ്ടത് മൂന്ന് മണിക്കൂറും 50 മിനിറ്റുമാണ്. പൂര്‍ണമായി ചാര്‍ജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് 130 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. കിലോമീറ്ററിന് വെറും 50 പൈസ ചെലവില്‍ ട്രിയോയില്‍ യാത്ര ചെയ്യാം. പരിപാലന ചിലവ് കിലോമീറ്ററിന് 10 പൈസ മാത്രം. ഹാര്‍ഡ് ടോപ്പ്, സോഫ്ട് ടോപ്പ് വകഭേദങ്ങള്‍ രണ്ടു മോഡലുകള്‍ക്കുമുണ്ട്.

OTHER SECTIONS