എര്‍ട്ടിഗയുടെ ബ്‌ളാക്ക് എഡിഷന് ഏഴഴക്

By online desk.01 04 2019

imran-azhar

 

 എര്‍ട്ടിഗ സ്പോര്‍ട്ട് എന്ന പേരില്‍ എത്തുന്ന ഈ വാഹനത്തിന് മുന്‍വശം രണ്ടാം തലമുറ എര്‍ട്ടിഗയില്‍ നല്‍കിയിട്ടുള്ള ടാക്ക് ഗ്രില്ലില്‍ ക്രോമിയം സ്റ്റഡും സ്ട്രിപ്പും നല്‍കിയും ഫോഗ് ലാമ്പില്‍ സില്‍വര്‍ ഇന്‍സേര്‍ട്ടും നല്‍കിയാണ് അലങ്കരിച്ചിരിക്കുന്നത്.

 

കറുപ്പു നിറത്തില്‍ മുങ്ങിക്കുളിച്ചെത്തുന്ന വാഹനത്തിന്റെ പിന്‍ഭാഗത്തും നിരവധി മാറ്റങ്ങളുണ്ട്. സ്പോര്‍ട്ടി ബാക്ക് സ്പോയിലറും ടെയില്‍ ലാമ്പുകളെ ക്രോമിയം സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നതും ബമ്പറില്‍ നല്‍കിയിട്ടുള്ള സ്‌കേര്‍ട്ടും സ്‌കിഡ് പ്ലേറ്റുമൊക്കെ ടാക്ക് എഡീഷനെ റെഗുലര്‍ എര്‍ട്ടിഗയില്‍ നിന്ന് വേറിട്ടതാക്കുന്നു . ടാക്ക്-വുഡന്‍ ഫിനീഷ് ഡ്യുവല്‍ ടോണിലാണ് ഇന്റീരിയര്‍. ഡാഷ്ബോര്‍ഡ്, ഡോര്‍ പാഡ് എിവ ഗ്രേ കളറും നല്‍കിയിട്ടുണ്ട്. , ഡ്യുവല്‍ സോ എസി എിവ ഇന്റീരിയറിനെ മനോഹരമാക്കുന്നു .

 

പുതിയ ഡിസൈനിലുള്ള ഡ്യുവല്‍ ടോ അലോയി വീലുകളും ടാക്ക് ഫിനീഷിങ് മിററും റണ്ണിംഗ് ബോഡിന് താഴെയായി നല്‍കിയിട്ടുള്ള സ്‌കേര്‍ട്ടുമാണ് വശങ്ങളില്‍.
1.5 ലിറ്റര്‍ കെ-സിരീസ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. 104 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലും നാല് സ്പീഡ് ഓട്ടോമാറ്റിക്കും ഗിയര്‍ബോക്‌സാണ് ട്രാന്‍സ്്മിഷന്‍. ഡ്യുവല്‍ എയര്‍ബാഗ്, ഹില്‍ ഹോള്‍ഡ് കട്രോള്‍, എബിഎസ്, ഇബിഡി തുടങ്ങിയവ വാഹനത്തിന് സുരക്ഷയൊരുക്കുന്നത്.

OTHER SECTIONS