ഫാസ്റ്റാഗ് സംവിധാനം ഡിസംബർ ഒന്ന് മുതൽ

By Chithra.26 11 2019

imran-azhar

 

രാജ്യമാകമാനം ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ ഡിസംബർ ഒന്ന് മുതൽ സമ്പൂർണമായി ഫാസ്റ്റാഗ് സംവിധാനം നടപ്പിലാകും. ഒന്നാം തീയതി മുതൽ ഫാസ്റ്റാഗ് പതിപ്പിക്കാത്ത വാഹനങ്ങൾ ഫാസ്റ്റാഗ് ട്രാക്കുകളിൽ കൂടി പോവുകയാണെങ്കിൽ ഇരട്ടിത്തുക നൽകേണ്ടി വരും.

 

ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് പോകാനായി ഇരുവശത്തേക്കും ഒരു ട്രാക്ക് മാത്രമേ കാണുള്ളൂ. ഫാസ്റ്റാഗ് സംവിധാനം ഇല്ലാതെ ഏറെനേരം ക്യൂവിൽ നിന്നതിന് ശേഷം മാത്രമേ ഇവിടെ നിന്ന് വാഹനങ്ങൾ നീങ്ങുകയുള്ളു. നവംബർ ഒൻപത് മുതൽ പാലിയേക്കര ടോൾ പ്ലാസയിൽ മൂന്ന് ട്രാക്കുകളിൽ ഫാസ്റ്റാഗ് പതിപ്പിച്ച വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. നവംബർ 29 ഓടെ എല്ലാ ട്രാക്കുകളിലും ഫാസ്റ്റാഗ് സംവിധാനം നടപ്പിലാക്കും.

 

ദേശീയപാതകളിലെ ടോൾ പ്ലാസകളിന് സമീപമുള്ള കൗണ്ടറുകളിൽ നിന്ന് ഫാസ്റ്റാഗ് ലഭിക്കും. എസ്ബിഐ,എസ്‌ഐബി, ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് ശാഖകളിലും ഫാസ്റ്റാഗ് ലഭിക്കുന്നതാണ്. വാഹനത്തിന്റെ ആർ സി ബുക്കും തിരിച്ചറിയൽ കാർഡും ഉണ്ടെങ്കിൽ നിമിഷനേരം കൊണ്ട് ഫസ്റ്റാഗ് ലഭിക്കും. 500 രൂപ മുതൽ 600 രൂപ വരെയാണ് ഇതിന്റെ വില.

OTHER SECTIONS