എഫ് സി എയുടെ ജീപ്പ് റാംഗ്‌ളര്‍ റൂബിക്കോണ്‍ എത്തുന്നു

മികച്ച കാര്യക്ഷമതയും സാങ്കേതികവിദ്യാ തികവും നിറഞ്ഞ, ജീപ്പ് റാംഗ്‌ളര്‍ റുബിക്കോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക്. ഡെലിവറി മാര്‍ച്ച് 20 മുതല്‍. വില 68.94 ലക്ഷം രൂപ.

author-image
online desk
New Update
എഫ് സി എയുടെ ജീപ്പ് റാംഗ്‌ളര്‍ റൂബിക്കോണ്‍ എത്തുന്നു

മുംബൈ: മികച്ച കാര്യക്ഷമതയും സാങ്കേതികവിദ്യാ തികവും നിറഞ്ഞ, ജീപ്പ് റാംഗ്‌ളര്‍ റുബിക്കോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക്. ഡെലിവറി മാര്‍ച്ച് 20 മുതല്‍. വില 68.94 ലക്ഷം രൂപ.

റാംഗ്‌ളര്‍ റുബിക്കോണ്‍ ജീപ്പിന്റെ ഐതിഹാസികമായ 4ത4 കാര്യക്ഷമതയുടെ ഉത്തമ ദൃഷ്ടാന്തമാണ്. ലോകമെമ്പാടുമുള്ള എല്ലാ റാംഗ്‌ളര്‍ മോഡലുകളേയും പോലെ, ബാഡ്ജ് സഹിതമുള്ള ട്രെയ്ല്‍ റേറ്റഡ് റുബിക്കോണ്‍ ട്രാക്ഷന്‍, ഗ്രൗണ്ട് ക്‌ളിയറന്‍സ്, മാനുവറബിലിറ്റി, ആര്‍ട്ടിക്കുലേഷന്‍, വാട്ടര്‍ ഫോഡിബിലിറ്റി എന്നീ അഞ്ച് വ്യത്യസ്തമായ ഓഫ്‌റോഡ് സാഹചര്യങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് പുതിയ റാംഗ്‌ളര്‍.

ജീപ്പ് റോക്ക് ട്രാക്ക് ഓള്‍വീല്‍ ഡ്രൈവ് സിസ്റ്റം ഫീച്ചറുകള്‍, 4:1 '4 എല്‍ ഒ' ലോറേഞ്ച് ഗിയര്‍ അനുപാതത്തോടു കൂടിയ ടുസ്പീഡ് ട്രാന്‍സ്ഫര്‍ കേസ് റുബിക്കോണ്‍, ട്രാക്ഷന്‍ കുറഞ്ഞ സാഹചര്യങ്ങളില്‍ പരമാവധി ഗ്രിപ്പ് ഉറപ്പുവരുത്തുന്നതിന് മുഴുവന്‍ സമയ ടോര്‍ക്ക് മാനേജ്മെന്റ്, ഹെവി ഡ്യൂട്ടി, നെക്സ്റ്റ് ജനറേഷന്‍ ഡാന 44 ഫ്രണ്ട്, റിയര്‍ ആക്സിലുകള്‍ എന്നീ ഫീച്ചറുകളും റുബിക്കോണിനെ ശ്രദ്ധേയമാക്കുന്നു.

റാംഗ്‌ളര്‍ അണ്‍ലിമിറ്റഡുമായി താരതമ്യപ്പെടുത്തുമ്പോള്‍, 217 എം എം ക്‌ളിയറന്‍സുമായി റുബിക്കോണിന് കൂടുതല്‍ തലപ്പൊക്കമുണ്ട്. വലിപ്പം കൂടിയ അപ്രോച്ച്, ബ്രേക്ക് ഓവര്‍, ഡിപ്പാര്‍ച്ചര്‍ ആംഗിളുകള്‍ എന്നിവയും ബ്‌ളാക്ക് ട്രേപ്സോയ്ഡല്‍ ഫെന്‍ഡര്‍ ഫ്ളെയറുകള്‍, ഹൂഡ് ഡെക്കല്‍, റോക്ക് റെയ്ലുകള്‍, ഓഫ്‌റോഡിന് അനുയോജ്യമായ ടയറുകളോടു കൂടിയ 17 ഇഞ്ച് അലോയ്, ജീപ്പിന്റെ റെട്രോ സിഗ്‌നേച്ചറിനു കീഴില്‍ ഹെവി ഡ്യൂട്ടി ഹാര്‍ഡ്വെയര്‍ എന്നിവയും വാഹനത്തിലുണ്ട്.

വൃത്താകൃതിയിലുള്ള റിഫ്ളക്ടര്‍ എല്‍ ഇ ഡി ഹെഡ്ലൈറ്റുകള്‍, ഹെഡ്ലൈറ്റിനു ചുറ്റും ഹാലോ പോലെ എല്‍ ഇ ഡി ടേലൈറ്റ് റണ്ണിംഗ് ലാംപുകള്‍, എല്‍ ഇ ഡി ഫ്രണ്ട് ഫോഗ് ലാംപുകള്‍, പരമ്പരാഗത സമചതുരാകൃതിയിലുള്ള എല്‍ ഇ ഡി ലൈറ്റിംഗോടു കൂടിയ ടെയ്ല്‍ ലാംപുകള്‍ എന്നിവ ലൈറ്റിംഗ് പാക്കേജില്‍ ഉള്‍പ്പെടുന്നു.

255/75ആര്‍ 17 മിഡ് ടെറൈന്‍ ടയറുകള്‍ക്കൊപ്പം മിഡ് ഗേ്‌ളാസ് ബ്‌ളാക്ക് പോക്കറ്റുകള്‍ സഹിതമുള്ള 17ഇഞ്ച് അലോയ് വീലുകളുമായാണ് റുബിക്കോണ്‍ എത്തുന്നത്. ഫയര്‍ക്രാക്കര്‍ റെഡ്, ബില്ലെറ്റ് സില്‍വര്‍, ബ്‌ളാക്ക്, ബ്രൈറ്റ് വൈറ്റ്, ഗ്രാനൈറ്റ് ക്രിസ്റ്റല്‍ എന്നീ അഞ്ചു നിറങ്ങളില്‍ എസ് യു വി ലഭ്യമാണ്.

ജീപ്പ് ബ്രാന്‍ഡിലുള്ള ലെഥര്‍ സീറ്റുകള്‍, മൃദുവായ പ്രീമിയം ലെഥര്‍ ഡാഷ്ബോര്‍ഡ്, ആംബിയന്റ് ലൈറ്റിംഗ്, ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് മെനുവോടു കൂടിയ നാലാം തലമുറ 8.4 ഇഞ്ച് യു കണക്ട് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച് സ്‌ക്രീന്‍ എന്നിവയും ആപ്പിള്‍ കാര്‍ പേ്‌ള, ആന്‍ഡ്രോയ്ഡ് ഓട്ടോ, ബില്‍റ്റ് ഇന്‍ പിഞ്ച് ടു സൂം നാവിഗേഷന്‍ ഫീച്ചര്‍ എന്നിവയും യാത്രക്കാര്‍ക്ക് ആസ്വദിക്കാം. ലെഥര്‍ ആവരണമുള്ള സ്റ്റിയറിംഗ് വീലിലുള്ള ബട്ടണ്‍ അമര്‍ത്തി ശബ്ദത്തിലൂടെ ഫോണ്‍, മീഡിയ, കാലാവസ്ഥ, നാവിഗേഷന്‍ എന്നിവ നിയന്ത്രിക്കാം.

ഇന്‍സ്ട്രുമെന്റ് ക്‌ളസ്റ്ററിനു മധ്യത്തിലുള്ള 7ഇഞ്ച് ഡ്രൈവര്‍ മള്‍ട്ടിഇന്‍ഫര്‍മേഷന്‍ ഡിസ്പേ്‌ളയില്‍ സ്റ്റിയറിംഗ് വീലില്‍ നിന്ന് ആക്സസ് ചെയ്യാവുന്ന സ്‌കോള്‍ ഡേറ്റ കാണാനാകും. വെഥര്‍ പ്രൂഫ് പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഡ്യുവല്‍ സോണ്‍ എയര്‍ കണ്ടീഷനിംഗ്, റിമോട്ട് കീ 'എന്റര്‍ ആന്‍ഡ് ഗോ' ഫീച്ചറുകളും സഹിതമാണ് റൂബിക്കോണ്‍ എത്തുന്നത്.ഒന്‍പത് സ്പീക്കറുകളും ഓവര്‍ഹെഡ് സൗണ്ട് ബാര്‍, ഓള്‍വെഥര്‍ സബ് വൂഫര്‍, 552 വാട്ട് ആംപ്‌ളിഫയര്‍ എന്നിവയോട് കൂടിയ ആല്‍പൈന്‍ മ്യൂസിക്ക് സിസ്റ്റമാണ് ശബ്ദം ലഭ്യമാക്കുന്നത്.

 

 

fca raglar Rubicon