ഫെറാറി എ8 ട്രിബ്യൂട്ടോ അടുത്ത വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കും

By Online Desk.02 10 2019

imran-azhar

 

 

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ഫെറാറി എ8 ട്രിബ്യൂട്ടോയെ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ മിഡ് എഞ്ചിന്‍ സൂപ്പര്‍കാറാണ് എ8 ട്രിബ്യൂട്ടോ. 2019 ജനീവ മോട്ടോര്‍ ഷോയിലാണ് വാഹനത്തെ ആദ്യമായി കമ്പനി അവതരിപ്പിച്ചത്. അടുത്ത വര്‍ഷം ആദ്യപാദത്തില്‍ എ8 ട്രിബ്യൂട്ടോ ഇന്ത്യന്‍ വിപണിയിലെത്തും. 4.02 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ജനപ്രിയ 488ഏഠആ യുടെ പിന്‍ഗാമിയാണ് ഫെറാറി എ8 ട്രിബ്യൂട്ടോ. കമ്പനിയുടെ അവസാനത്തെ ഹൈബ്രിഡ് ഇതര ഢ8 സൂപ്പര്‍കാറും ഇതാണ്. 488ഏഠആ യില്‍ നിന്ന് കടമെടുത്ത 3.9 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് ഢ8 എഞ്ചിനാണ് ഫെറാറി എ8 ട്രിബ്യൂട്ടോയുടെ കരുത്ത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സില്‍ 720 യവു കരുത്തും 770 ചാ ീേൃൂൗല ഉം എഞ്ചിന്‍ ഉത്പാദിപ്പിക്കും. 2.9 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് കഴിയും. കൂടാതെ 0-200 കിലോമീറ്റര്‍ വേഗത 7.8 സെക്കന്‍ഡിനുള്ളില്‍ നേടാനും എ8 ട്രിബ്യൂട്ടോയ്ക്ക് കഴിവുണ്ട്. അതിലുപരി മണിക്കൂറില്‍ 340 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് സാധിക്കുമെന്ന് ഫെറാറി അവകാശപ്പെടുന്നു.

 

OTHER SECTIONS