ഫിഗോ ക്രോസ് ഇന്ത്യയിലേക്ക്

By praveen prasannan.30 Dec, 2017

imran-azhar


മുംബയ്: ഫിഗോ ക്രോസ്ഓവര്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഫോര്‍ഡ്. ഫിഗോ ക്രോസ് എന്ന പേരിലാണ് ഫിഗോയുടെ ആദ്യ ക്രോസോവര്‍ പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിക്കുക.


നേരത്തേ ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷണയോട്ടം നടത്തിയിട്ടുണ്ട് ഫിഗോ ക്രോസോവര്‍. മൂടിപ്പൊതിഞ്ഞായിരുന്നു പരീക്ഷണ ഓട്ടം. എന്നാലിപ്പോള്‍ ക്രോസോവറിന്‍റെ മറയില്ലാത്ത പ്രോഡക്ഷന്‍ മോഡലിന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.


പരുക്കന്‍ രൂപത്തിലാണ് ക്രോസോവര്‍ മോഡല്‍ എത്തിയിരിക്കുന്നത്. ബ്ളാക് മേഷ് ഗ്രില്‍, സ്വെപ്റ്റ്ബാക്ക് സ്മോക്ക്ഡ് ഹെഡ്ലാന്പുകള്‍, സര്‍ക്കുലര്‍ ഫോഗ് ലാന്പുകള്‍ എന്നിവയാണ് മുന്നിലെ സവിശേഷതകള്‍. ബോഡി ക്ളാഡിംഗ്, ബ്ളാക്ഡ് ഔട്ട് ബി പില്ലര്‍, ടേണ്‍ ഇന്‍ഡീക്കേറ്ററുകളോട് കൂടിയ ഒ ആര്‍ വി എം, എല്‍ ഇ ഡീ ടെയില്‍ ലാന്പ്, റൂഫ് റെയില്‍, സ്പോക്ക് അലോയ് വീലുകള്‍ എന്നിവയാണ് വാഹനത്തിന് പുറത്തുള്ള മറ്റ് സവിസേഷതകള്‍ . ഉള്‍വശത്തും മാറ്റങ്ങളുണ്ട്.

OTHER SECTIONS