കാര്‍ വില്‍പ്പനയും ഇരുചക്ര വാഹന വിപണിയും പ്രതിസന്ധിയില്‍

By online desk .11 02 2020

imran-azhar

 


മുംബൈ: ആഭ്യന്തര വാഹന വില്‍പ്പന ജനുവരിയില്‍ 6.2 ശതമാനം ഇടിഞ്ഞ് 262,714 യൂണിറ്റായി. വാഹന വ്യവസായ സ്ഥാപനമായ എസ്ഐഎഎം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ്) ആണ് കണക്കുകള്‍ പുറത്തുവിട്ടത്.


കഴിഞ്ഞ വര്‍ഷം വാഹന വില്‍പ്പന 280,091 യൂണിറ്റായിരുന്നു. ഈ കഴിഞ്ഞമാസം ജനുവരിയില്‍ കാര്‍ വില്‍പ്പന 8.1 ശതമാനം ഇടിഞ്ഞ് 1,64,793 യൂണിറ്റായി.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇത് 1,79,324 യൂണിറ്റായിരുന്നുവെന്ന് എസ്ഐഎഎം കണക്കുകള്‍ വ്യക്തമാക്കി.


കഴിഞ്ഞ വര്‍ഷം ഇത് 10,27,766 യൂണിറ്റായിരുന്ന മോട്ടോര്‍സൈക്കിള്‍ വില്‍പ്പന കഴിഞ്ഞ മാസം 15.17 ശതമാനം ഇടിഞ്ഞ് 8,71,886 യൂണിറ്റായി. മൊത്തം ഇരുചക്രവാഹന വില്‍പ്പന കഴിഞ്ഞ വര്‍ഷം 15,97,528 യൂണിറ്റായിരുന്നു. എന്നാല്‍ ജനുവരിയില്‍ വില്‍പ്പന 16.06 ശതമാനം ഇടിഞ്ഞ് 13,41,005 യൂണിറ്റായി.


വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന ജനുവരിയില്‍ 14.04 ശതമാനം ഇടിഞ്ഞ് 75,289 യൂണിറ്റായി. 2019 ജനുവരിയില്‍ 20,19,253 യൂണിറ്റുകളില്‍ നിന്ന് വാഹന വില്‍പ്പന 13.83 ശതമാനം ഇടിഞ്ഞ് 17,39,975 യൂണിറ്റാവുകയും ചെയ്തു.

 

 

OTHER SECTIONS