രണ്ടാം തലമുറ ജിഎല്‍എ എസ്യുവിയുമായി മെഴ്സിഡീസ്

By online desk.19 11 2019

imran-azhar

 

 

ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡീസ് ബെന്‍സ് തങ്ങളുടെ ആദ്യ തലമുറയില്‍പെട്ട ജിഎല്‍എ എസ്യുവിയെ പരിഷ്‌ക്കരിച്ച് വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ്. വരും ആഴ്ച്ചകളില്‍ പുതിയ മോഡലിനെ കമ്പനി വിപണിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഴ്സിഡീസിന്റെ മറ്റ് കോംപാക്ട് മോഡലുകളായ പുതിയ എക്‌ളാസ്, സിഎല്‍എ, ജിഎല്‍ബിഎസ്യുവി എന്നിവയെ പോലെ പുതിയ എംഎഫ്എ2പ്‌ളാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും എന്‍ട്രി ലെവല്‍ എസ്യുവി ജിഎല്‍എയും വിപണിയിലെത്തുക. ജിഎല്‍എയ്ക്കായി കൂടുതല്‍ ക്രോസ്ഓവര്‍ പ്രചോദനം ഉള്‍ക്കൊണ്ടാകും കമ്പനി രൂപകല്‍പ്പന പൂര്‍ത്തിയാക്കുക.നിലവിലെ മോഡലിന്റെ ഒഴുകുന്ന രൂപത്തേക്കാള്‍ കൂടുതല്‍ നേരായ ഡിസൈനാണ് മോഡലിന് നല്‍കിയിരിക്കുന്നത്.


അതായത് രണ്ടാം തലുമറ മോഡല്‍ നിലവിലെ മോഡലിനേക്കാള്‍ 100 മില്ലീമീറ്റര്‍ ഉയരമുള്ളതാകുമെന്നാണ്. നീളം 20 മില്ലിമീറ്ററായി കുറയുമ്പോള്‍, വീല്‍ബേസ് 30 മില്ലീമീറ്റായി ഉയരും. ഇത് ക്യാബിനുള്ളില്‍ കൂടുതല്‍ ഇടം ലഭിക്കാന്‍ സഹായിക്കും. പുതിയ എക്‌ളാസ്, ജിഎല്‍ബി എന്നിവയ്ക്ക് സമാനമായ ക്യാബിനാകും എന്‍ട്രി ലെവല്‍ ജിഎല്‍എ എസ്യുവിയിലും ഉള്‍പ്പെടുത്തുക. ഇതില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്‌ളസ്റ്ററും ഇന്‍ഫോടെയിന്‍മെന്റ് ഡിസ്‌പേ്‌ളയും ഒരൊറ്റ ബിനാക്കിള്‍, ടര്‍ബൈന്‍പ്രചോദിത എയര്‍കോണ്‍ വെന്റുകള്‍, കൂടാതെ ധാരാളം ട്രിം ഇന്‍സേര്‍ട്ടുകള്‍, ലെതര്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.ജിഎല്‍ബി മോഡലിലിലെന്നപോലെ, പുതിയ ജിഎല്‍എയ്ക്കും ക്രമീകരിക്കാവുന്ന പിന്‍സീറ്റും ലഭിക്കും.


എഞ്ചിന്‍ സവിശേഷതകളിലേക്ക് നീങ്ങുമ്പോള്‍ പുതിയ ജിഎല്‍എയില്‍ നാല് സിലിണ്ടര്‍ മില്ലുകളുള്ള മെഴ്സിഡീസിന്റെ പരമ്പരാഗത യൂണിറ്റ് ഇടംപിടിക്കുന്നു. പെട്രോള്‍ നിരയില്‍ യഥാക്രമം 165 ബിഎച്ച്പി, 228 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 1.3, 2.0 ലിറ്റര്‍ എഞ്ചിനുകള്‍ തെരഞ്ഞെടുക്കാം. ഡീസല്‍ ശ്രേണിയില്‍ എസ്യുവിക്ക് 1.5 അല്ലെങ്കില്‍ 2.0 ലിറ്റര്‍ എഞ്ചിനുകള്‍ വാഗ്ദാനം ചെയ്യും. 2.0 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് രണ്ട് ട്യൂണുകളില്‍ ലഭ്യമാകും. 1.5 ലിറ്റര്‍ യൂണിറ്റ് 115 യവു നല്‍കുമ്പോള്‍ 2.0 ലിറ്റര്‍ 150 യവു അല്ലെങ്കില്‍ കൂടുതല്‍ കരുത്തുറ്റ 190 ബിഎച്ച്പി കരുത്തായിരിക്കും സൃഷ്ടിക്കുക.

 

 

OTHER SECTIONS