സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കാം...; ഫോക്സ്‌വാഗൺ എസ്.യു.വി സ്വന്തമാക്കി ഗ്രേസ് ആന്റണി

സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കാം എന്ന അടിക്കുറിപ്പോടെയാണ് പുതിയ വാഹനത്തിന്റ ചിത്രങ്ങൾ ഗ്രേസ് ആന്റണി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്

author-image
santhisenanhs
New Update
സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കാം...; ഫോക്സ്‌വാഗൺ എസ്.യു.വി സ്വന്തമാക്കി ഗ്രേസ് ആന്റണി

ഫോക്സ്‌വാഗണിന്റെ ചെറു എസ്.യു.വി ടൈഗൂൺ സ്വന്തമാക്കി യുവനടി ഗ്രേസ് ആന്റണി. സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കാം എന്ന അടിക്കുറിപ്പോടെയാണ് പുതിയ വാഹനത്തിന്റ ചിത്രങ്ങൾ ഗ്രേസ് ആന്റണി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ടൈഗൂണിന്റെ ഏതു മോഡലാണ് സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല.

ടൈഗൂൺ കഴിഞ്ഞ വർഷം അവസാനമാണ് വിപണിയിലെത്തിയത്. രണ്ട് ടിഎസ്ഐ പെട്രോൾ എൻജിൻ മോഡലുകളോടെയാണ് ടൈഗൂണിന്റെ വരവ്. ഒരു ലീറ്റർ, ടി എസ് ഐ എൻജിനോടെയെത്തുന്ന ടൈഗുണിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 10.99 ലക്ഷം രൂപയിലാണ്. 1.5 ലീറ്റർ ടി ഡി ഐ എൻജിനുള്ള വകഭേദത്തിന്റെ വില ആരംഭിക്കുന്നത് 15.39 ലക്ഷം രൂപയിലും.

115 പിഎസ് കരുത്തും 178 എൻഎം ടോർക്കുമുള്ള ഒരു ലീറ്റർ എൻജിനു കൂട്ടായി മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളുണ്ട്. 150 പിഎസ് കരുത്തും 250 എൻഎം ടോർക്കുമുള്ള 1.5 ലീറ്റർ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ഗീയർബോക്സുകളുണ്ട്.

grace antony Celebrity CarGrace AntonyVolkswagen TaigunAuto