ജിഎസ്ടി: ഫോര്‍ച്യൂണറിന് 2.17 ലക്ഷം രൂപ കുറച്ചു

By BINDU PP.05 Jul, 2017

imran-azhar



 


ഹൈബ്രിഡ് കാറുകളൊഴികെയുള്ള മിക്ക മോഡലുകള്‍ക്കും വാഹന കമ്പനികള്‍ കുത്തനെ വില കുറച്ചു കമ്പനികൾ. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെയാണ് വാഹനങ്ങളുടെ വില കുത്തനെ കുറഞ്ഞത്. ടൊയോട്ട വാഹങ്ങൾക്ക് വില കുറച്ചിട്ടുണ്ട്. ഫോര്‍ച്യൂണറിന് 2.17 ലക്ഷം രൂപയാണ് ടൊയോട്ട കുറച്ചത്. 24.42 ലക്ഷം രൂപ മുതല്‍ 29.17 ലക്ഷം രൂപ വരെയാണ് ഇനി ഫോര്‍ച്യൂണറിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. എസ്.യു.വികള്‍ക്ക് വിവിധ പരോക്ഷ നികുതികളടക്കം നികുതികളടക്കം നേരത്തെയുണ്ടായിരുന്ന 55 ശതമാനം നികുതി ജിഎസ്ടി വന്നതോടെ 43 ശതമാനത്തിലേക്ക് കുറച്ചിരുന്നു. ഏറ്റവും കൂടുതല്‍ വില കുറച്ചത് ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയ്ക്കാണ്, 12.29 ലക്ഷം രൂപ. ഏറ്റവും കുറവ് എതിയോസ് ലിവയ്ക്കും, 10500 രൂപ. ഇതിന് പുറമേ ടൊയോട്ട എംപിവി ഇന്നോവ ക്രിസ്റ്റ, കൊറോള ആള്‍ട്ടിസ് സെഡാന്‍ എന്നിവയ്ക്ക് യഥാക്രമം 98,500, 92,500 രൂപയും വില കുറച്ചിട്ടുണ്ട്.

 

loading...