ഗൂര്‍ഖ എക്സ്ട്രീമിന്റെ വില്‍പന തുടങ്ങി

By Anju N P.24 12 2018

imran-azhar

 

കൊച്ചി: ഫോഴ്സിന്റെ അഭിമാന മോഡലായ ഗുര്‍ഖയുടെ പുതിയ വകഭേദമായ ഗുര്‍ഖ എക്സ്ട്രീമിന്റെ വില്‍പ്പന ആരംഭിച്ചു. റഗുലര്‍ പതിപ്പിനെക്കാള്‍ മൂന്ന് ലക്ഷത്തോളം രൂപ എക്സ്ട്രീമിന് വര്‍ദ്ധിക്കും. 9.99 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.


പരിഷ്‌കരിച്ച മുന്‍ഭാഗം-പിന്‍ഭാഗം, പുതിയ ഗ്രാഫിക്സ്, ബോണറ്റിലുള്ള എല്‍ഇഡി ഇന്‍ഡികേറ്റര്‍, സ്റ്റീല്‍ ബമ്പര്‍, വിങ് മിറര്‍, വലിയ ഫൂട്ട്‌ബോര്‍ഡ്, സൈഡ് ക്ലാഡിങ്, ആള്‍ ടെറൈന്‍ ട്യൂബ്ലെസ് ടയര്‍ എിവയാണ് എക്സ്ട്രീമിലെ പ്രധാന മാറ്റങ്ങള്‍.


140 ബിഎച്ച്പി പവറും 321 എന്‍എം ടോര്‍ക്കുമേകു 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് എക്സ്ട്രീമിലുള്ളത്. മെഴ്സിഡിസ് ബെന്‍സ് കുടുംബത്തില്‍ നിന്നെടുത്താണ് ഈ എന്‍ജിന്‍. 2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനുള്ള മറ്റു രണ്ട് വേരിയന്റുകളെക്കാള്‍ 55 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കും പുതിയ എന്‍ജിന്‍ അധികമായി നല്‍കും. ഡ്യുവല്‍മാസ് ഫ്ളൈവീലിലൂടെ 5 സ്പീഡാണ് വാഹനത്തിലെ ഗിയര്‍ബോക്സ്.5 എംഎം വര്‍ദ്ധിച്ച് 210 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. സുപ്പീരിയര്‍ വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ എക്സ്ട്രീം സ്വന്തമാക്കാം.

 

OTHER SECTIONS