ഹാർലി ഡേവിഡ്‌സൺ ഇന്ത്യ വിടുന്നു; രണ്ടായിരത്തോളം പേർക്ക് തൊഴിൽ നഷ്ടം

ന്യൂ ഡൽഹി: മുൻനിര വാഹന നിർമ്മാതാക്കളായ ഹാർലി ഡേവിഡ്‌സൺ ഇന്ത്യയിൽ വിൽപ്പനയും, നിർമ്മാണവും അവസാനിപ്പിക്കുന്നു. ഉപഭോക്താക്കളുടെ അഭാവം മൂലമാണ് തീരുമാനം. ഇതോടെ രണ്ടായിരത്തോളം തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമാകുന്നത്. കമ്പനിയുടെ പ്രഖ്യാപനത്തോടെ രാജ്യത്ത് നിലവിലുള്ള ഡീലർമാർക്ക് ഏകദേശം 130 കോടിയുടെ നഷ്ടമാണ് ഉണ്ടാകുക. കമ്പനിക്ക് ഇന്ത്യയിൽ 35 ഡീലര്മാരാണ് നിലവിലുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്ന നാലാമത്തെ വാഹന ബ്രാന്റാണ് ഹാർലി.

author-image
Web Desk
New Update
ഹാർലി ഡേവിഡ്‌സൺ ഇന്ത്യ വിടുന്നു; രണ്ടായിരത്തോളം പേർക്ക് തൊഴിൽ നഷ്ടം

ന്യൂ ഡൽഹി: മുൻനിര വാഹന നിർമ്മാതാക്കളായ ഹാർലി ഡേവിഡ്‌സൺ ഇന്ത്യയിൽ വിൽപ്പനയും, നിർമ്മാണവും അവസാനിപ്പിക്കുന്നു. ഉപഭോക്താക്കളുടെ അഭാവം മൂലമാണ് തീരുമാനം. ഇതോടെ രണ്ടായിരത്തോളം തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമാകുന്നത്. കമ്പനിയുടെ പ്രഖ്യാപനത്തോടെ രാജ്യത്ത് നിലവിലുള്ള ഡീലർമാർക്ക് ഏകദേശം 130 കോടിയുടെ നഷ്ടമാണ് ഉണ്ടാകുക. കമ്പനിക്ക് ഇന്ത്യയിൽ 35 ഡീലര്മാരാണ് നിലവിലുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്ന നാലാമത്തെ വാഹന ബ്രാന്റാണ് ഹാർലി. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേർസ് അസോസിയേഷനാണ് ഹാർലി ഇന്ത്യയിൽ നിർമ്മാണവും, വിൽപ്പനയും അവസാനിപ്പിക്കുന്നതായി അറിയിച്ചത്.

harley davidson