ഹീറോ ഇരുചക്ര വാഹനങ്ങള്‍ക്ക് ജനുവരി ഒന്നുമുതല്‍ വില കൂടും

By online desk .19 12 2020

imran-azhar

 


2021 ജനുവരി 1 മുതല്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹീറോ മോട്ടോകോര്‍പ്പ് എന്ന് റിപ്പോര്‍ട്ട്. മോട്ടോര്‍സൈക്കിളുകളുടെ വില 1,500 രൂപ വരെ ഉയരുമെന്നും വേരിയന്റുകള്‍ക്കും മോഡലുകള്‍ക്കും അനുസരിച്ച് വര്‍ദ്ധനവ് വ്യത്യാസപ്പെട്ടിരിക്കുമെന്നും കമ്പനി അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 


ചരക്ക് ചെലവുകളുടെ ആഘാതം ഭാഗികമായി പരിഹരിക്കുന്നതിന്, 2021 ജനുവരി 1 മുതല്‍ ഉല്‍പ്പന്നങ്ങളുടെ വില 1500 രൂപ വരെ വര്‍ദ്ധിപ്പിക്കുമെന്നും വര്‍ദ്ധനവ് മോഡലുകളിലുടനീളം വ്യത്യാസപ്പെടുമെന്നും ഹീറോ മോട്ടോകോര്‍പ്പ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ചരക്കുകളുടെ വിലയിലുണ്ടായ വര്‍ധനയുടെയും മറ്റ് ഇന്‍പുട്ട് ചെലവുകളുടെയും ഫലമായാണ് വിലവര്‍ദ്ധനവ് എന്ന് ഹീറോ സൂചിപ്പിച്ചു. സ്റ്റീല്‍, അലുമിനിയം, പ്‌ളാസ്റ്റിക്, വിലയേറിയ ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെ ഉടനീളം ചരക്ക് വിലയില്‍ ക്രമാതീതമായ വര്‍ധനയുണ്ടായെന്നും ഇതാണ് വില വര്‍ദ്ധനയ്ക്ക് കാരണമെന്നും എങ്കിലും ഉപഭോക്താക്കളുടെ ഭാരം കുറയ്ക്കുന്നതിനും ആഘാതം ലഘൂകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഹീറോ മോട്ടോകോര്‍പ്പ് ഒരു വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

 


മാത്രമല്ല ആഗോള മൊബിലിറ്റി വിദഗ്ധനായ മൈക്കല്‍ ക്‌ളാര്‍ക്കിനെ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

OTHER SECTIONS