യുവാക്കളുടെ പൾസറിഞ്ഞ് 'ഹീറോ എക്സ് പൾസ് 200'

By Sooraj Surendran.28 12 2019

imran-azhar

 

 

യുവാക്കളെ ലക്ഷ്യമിട്ട് ഹീറോ പുറത്തിറക്കിയ എക്സ് പൾസ് 200 തരംഗമാകുന്നു. ചുരുങ്ങിയ നാളുകൾ കൊണ്ടാണ് എക്സ് പൾസ് 200 യുവാക്കളുടെ മനസുകളിൽ ചേക്കേറിയത്. 2018 -ലെ മിലാന്‍ (EICMA)മോട്ടോര്‍സൈക്കിള്‍ എക്‌സ്‌പോയിലാണ് ബൈക്കിനെ ആദ്യമായി അവതരിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്റെ ഹിമാലയനോട് രൂപസാദൃശ്യമുള്ള മോഡലാണ് എക്സ് പൾസ്. എക്സ്പള്‍സ് 200-ന് 97,000 രൂപ മുതല്‍ 1.05 ലക്ഷം രൂപ വരെയാണ് എക്സ്‌ഷോറൂം വില. ഹിമാലയൻ സ്വപ്നം കാണുന്ന വാഹന പ്രേമികൾക്ക് കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന വാഹനമാണ് ഹീറോ എക്സ് പൾസ് 200. 199.6 സിസി സിംഗിള്‍-സിലിന്‍ഡര്‍, എയര്‍-കൂള്‍ഡ് എന്‍ജിനാണ് എക്സ്പള്‍സ് 200-ന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 8,000 rpm-ല്‍ 18.4 bhp കരുത്തും 6,500 rpm-ല്‍ 17.1 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. മാറ്റ് ഗ്രീന്‍, വൈറ്റ്, മാറ്റ് ഗ്രേ, സ്പോര്‍ട്സ് റെഡ്, പാന്തര്‍ ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളില്‍ വാഹനം ലഭ്യമാണ്. 10 സ്റ്റെപ്പ് റൈഡര്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്ക് വാഹനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

 

OTHER SECTIONS