ഹീറോ എക്സ്ട്രീം 200R ഉടൻ വിപണിയിൽ

By Anju N P.06 Jul, 2018

imran-azhar

 

ഹീറോയുടെ പുത്തന്‍ നേക്കഡ് സ്ട്രീറ്റ് ബൈക്ക് 'എക്‌സ്ട്രീം 200R' നെ വിപണിയിലെത്തിക്കുന്നു. അവതരണത്തിന് മുന്നോടിയായി കമ്പനി ബൈക്കിന്റെ വില വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഡല്‍ഹി എക്‌സ്‌ഷോറൂം 88,000 രൂപ പ്രൈസ് ടാഗിലാണ് എക്‌സ്ട്രീം 200R വിപണിയിലെത്തുക. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് ഹീറോ പെര്‍ഫോമന്‍സ് ശ്രേണിയില്‍ ഒരു ബൈക്കിനെ അവതരിപ്പിക്കുന്നത്.

 

കാര്‍ബ്യുറേറ്റഡ് പതിപ്പിലായിരിക്കും എക്‌സ്ട്രീം 200R എത്തുക. ഫ്യുവല്‍ ഇഞ്ചക്റ്റഡ് പതിപ്പ് വര്‍ഷാവസാനത്തോടെ മാത്രമെ വിപണിയിലെത്തുകയുള്ളൂ. 18.1 ബിഎച്ച്പിയും 17.2എന്‍എം ടോര്‍ക്കും നല്‍കുന്ന 200 സിസി എയര്‍ കൂള്‍ഡ് എന്‍ജിനാണ് എക്‌സ്ട്രീം 200R ന്റെ കരുത്ത്. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. ഡിസ്‌ക് ബ്രേക്കുകളാണ് ഇരുചക്രങ്ങളിലും ഘടിപ്പിച്ചിരിക്കുന്നത്. സസ്‌പെന്‍ഷന്‍ നിര്‍വഹിക്കാന്‍ മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും ഇടംതേടിയിട്ടുണ്ട്.