ഹോണ്ടയുടെ 'ഹെല്‍മറ്റ്ഓണ്‍ലൈഫ്ഓണ്‍' റോഡ് സുരക്ഷാ പ്രചാരണത്തിന് തപസി പന്നു തുടക്കം കുറിച്ചു

By Raji Mejo.12 Feb, 2018

imran-azhar

നോയിഡ: ഓട്ടോ എക്‌സ്‌പോ 2018ല്‍ ഹോണ്ട ടൂവീലറിന്റെ റോഡ് സുരക്ഷാ പ്രചാരണത്തിന് പ്രമുഖ ബോളിവുഡ് താരം താപസി പന്നു തുടക്കം കുറിച്ചു. സാമൂഹ്യ സുരക്ഷ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയയോടൊപ്പം താപസി ഹോണ്ടയുടെ ദേശീയ റോഡ് സുരക്ഷാ പ്രചാരണമായ 'ഹെല്‍മറ്റ്ഓണ്‍ലൈഫ്ഓണ്‍' പ്രഖ്യാപനവും നടത്തി.
ഓരോ വര്‍ഷവും 1.80 കോടി പുതിയ ടൂവിലറുകളാണ് റോഡില്‍ ഇറങ്ങുന്നത്. ഉത്തരവാദിത്തപ്പെട്ട ടൂവീലര്‍ ഉല്‍പ്പാദകര്‍ എന്ന നിലയില്‍ റോഡ് സുരക്ഷയെ കുറിച്ചുള്ള സന്ദേശം ഓരോരുത്തരിലും എത്തിക്കാന്‍ ഹോണ്ട പ്രതിജ്ഞാബദ്ധമാണ്. ടൂവീലര്‍ ഉപയോഗിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ഹോണ്ടയുടെ 'ഹെല്‍മറ്റ്ഓണ്‍ലൈഫ്ഓണ്‍' എന്ന റോഡ് സുരക്ഷാ പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ താപസി പങ്കുചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നും വിവിധ ഗ്രൂപ്പുകളില്‍പ്പെട്ട രാജ്യത്തെ റോഡ് ഉപയോക്താക്കള്‍ക്കിടയില്‍ ഈ മന്ത്രം ഇനി പ്രചരിക്കുമെന്നും യാദ്‌വീന്ദര്‍ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹോണ്ടയുടെ 13 ട്രാഫിക്ക് പരിശീലന പാര്‍ക്കുകളില്‍ പ്രചാരണത്തിന് തുടക്കം കുറിക്കും. പിന്നീട് മെഗാ സേഫ്റ്റി പരിപാടികളിലൂടെ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.
ഓരോ വര്‍ഷവും വാലന്റൈന്‍ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് എന്തെങ്കിലും സമ്മാനങ്ങള്‍ നല്‍കാറുണ്ടെന്നും സുരക്ഷിതമായി വീടെത്താന്‍ കാത്തു നില്‍ക്കുന്ന നിങ്ങളുടെ പ്രയപ്പെട്ട ആര്‍ക്കെങ്കിലും ഹെല്‍മറ്റ് സമ്മാനിച്ചു കൊണ്ടാകട്ടെ ഈ വര്‍ഷത്തെ വാലന്റൈന്‍ ആഘോഷമെന്നും ഹോണ്ട ബ്രാന്‍ഡ് അംബാസഡറും ജുദ്‌വ 2, പിങ്ക് എന്നിവയിലൂടെ തരംഗവുമായ താപസി പന്നു പറഞ്ഞു.
ആരാധകരുടെ മനം കവര്‍ന്ന താപസി ഇന്ത്യ എത്രത്തോളം ആക്ടീവയെ സ്‌നേഹിക്കുന്നുവെന്ന് സ്വന്തം കഥയിലൂടെ വ്യക്തമാക്കുകയും ചെയ്തു. ആക്ടീവ ഓടിച്ചിരുന്ന തന്റെ പഴയ സുന്ദര കാലത്തിന്റെ ഓര്‍മകളാണ് താപസി പങ്കുവച്ചത്. ഹോണ്ടയുടെ പവലിയനില്‍ പുതിയ 160സിസി സ്‌പോര്‍ട്ടി എക്‌സ്-ബ്ലേഡ് മോട്ടോര്‍സൈക്കിളും ഇന്ത്യയില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള ടൂവീലറായ ആക്ടീവയുടെ അഞ്ചാം തലമുറയിലെ ആക്ടീവ 5ജിയും കണ്ട് താപസി ആവേശം കൊണ്ടു.
റോഡ് സുരക്ഷയെ കുറിച്ച് പ്രചരിപ്പിക്കുന്നതിനൊപ്പം താപസി ഹോണ്ടയുടെ സുരക്ഷ ഇന്‍സ്ട്രക്റ്റര്‍മാരില്‍ നിന്നും സുരക്ഷിതമായ റൈഡിങിന് ആവശ്യമുള്ള കാര്യങ്ങള്‍ മനിസിലാക്കി. ആരാധകരെ അല്‍ഭുതപ്പെടുത്തികൊണ്ട് താപസി ഹോണ്ടയുടെ 125സിസി സ്‌കൂട്ടര്‍ ഗ്രാസിയ, സിബി ഹോര്‍ണറ്റ് 160ആറിന്റെ 2018 പതിപ്പ് എന്നിവ ഓടിക്കുകയും ചെയ്തു. മാത്രമല്ല ആരാധകരോടൊപ്പം റോഡ് സരക്ഷാ പ്രതിജ്ഞയും എടുത്തു.
ഉത്തരവാദിത്തപ്പെട്ട ടൂവീലര്‍ ഉല്‍പ്പാദകര്‍ എന്ന നിലയില്‍ സുരക്ഷിതത്വത്തിന് പ്രഥമ പരിഗണന നല്‍കുന്ന ഹോണ്ട ഇതിനകം രാജ്യത്തെ 16 ലക്ഷം പേര്‍ക്ക് റോഡ് സുരക്ഷയില്‍ ബോധവല്‍ക്കരണം നല്‍കിയിട്ടുണ്ട്.

 

OTHER SECTIONS