രാജ്യത്തെ ആദ്യ ബിഎസ്6 ടൂ വീലര്‍ ഹോണ്ടയുടേത്

ന്യൂ ഡല്‍ഹി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ രാജ്യത്തെ ആദ്യ ബിഎസ് 6 ടൂ-വീലര്‍ അവതരിപ്പിച്ചു.

author-image
online desk
New Update
രാജ്യത്തെ ആദ്യ ബിഎസ്6 ടൂ വീലര്‍ ഹോണ്ടയുടേത്

ന്യൂ ഡല്‍ഹി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ രാജ്യത്തെ ആദ്യ ബിഎസ് 6 ടൂ-വീലര്‍ അവതരിപ്പിച്ചു. ഏപ്രില്‍ 2020 ലെ സമയ പരിധിക്കു വളരെ മുമ്പെയാണ് ഹോണ്ട പുതിയ പ്രീമിയം ആക്ടീവ 125 അവതരിപ്പിച്ചിരിക്കുന്നത്.

കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ബിഎസ് 6 ടൂവീലര്‍ അവതരിപ്പിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മലിനീകരണം വലിയ ആശങ്കയുണര്‍ത്തുന്നുണ്ടെന്നും ഈ ആശങ്കയ്ക്കു അറുതി വരുത്താനാണ് ഓട്ടോ മൊബൈല്‍ വ്യവസായം 2020 ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ്-6 ലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നും ഹരിത പരിസ്ഥിതിയിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പാകും ബിഎസ് 6 ആക്ടീവ 125ന്റെ അവതരണമെന്നും വളരെ മുമ്പെ തന്നെ ഈ ദൗത്യം ഏറ്റെടുത്ത ഹോണ്ട ടൂ-വീലറിനെ അഭിനന്ദിക്കുകയാണെന്നും മന്ത്രി ഗഡ്കരി പറഞ്ഞു.

ഹോണ്ടയുടെ ഡിഎന്‍എ ആയ മൊബിലിറ്റിയുടെ ആധുനികവല്‍ക്കരണം എന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഹോണ്ട ആക്ടീവ 125 ബിഎസ് 6 അവതരിപ്പിച്ചിരിക്കുന്നതെന്നും ഇതിലൂടെ സാങ്കേതിക വിദ്യയില്‍ വലിയൊരു വിപ്ലവമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ആഗോള ഉത്തരവാദിത്തത്തിന്റെ ഭാഗമായി ഹോണ്ട മുന്‍കൂട്ടി മാറ്റം കൈവരിച്ചിക്കുകയാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റും സിഇഒയും മാനേജിങ് ഡയറക്ടറുമായ മിനോരു കാറ്റോ പറഞ്ഞു.

സെപ്റ്റംബര്‍ അവസാനത്തോടെ ഡെലിവറി ആരംഭിക്കുമെന്നതിനാല്‍ ഈ ഉല്‍സവ കാലത്ത് മൂന്നു വേരിയന്റുകളില്‍ നിന്നും ആക്ടീവ 125 ബിഎസ്6 തിരഞ്ഞെടുക്കാം. 67,490 രൂപയാണ് ഡല്‍ഹിയിലെ എക്സ്-ഷോറൂം വില. ഈ രംഗത്ത് ആദ്യമായി ഹോണ്ട ആക്ടീവ 125 ബിഎസ് 6ന് ആറു വര്‍ഷത്തെ വാറന്റി പാക്കേജും നല്‍കുന്നു.

സ്റ്റാന്‍ഡേര്‍ഡ്, അലോയ്, ഡീലക്സ് എന്നിങ്ങനെ മൂന്നു വേരിയന്റുകളില്‍ ആക്ടീവ 125 ബിഎസ് 6 ലഭ്യമാണ്. റിബല്‍ റെഡ് മെറ്റാലിക്, മിഡ്നൈറ്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക്, പേള്‍ പ്രെഷ്യസ് വൈറ്റ് എന്നിങ്ങനെ നാലു നിറങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്.

പുതിയ ആക്ടീവ 125 ബിഎസ്-6ന് 67,490 രൂപ (സ്റ്റാന്‍ഡേര്‍ഡ്) മുതലാണ് വില. മറ്റു രണ്ട് വേരിയന്റുകള്‍ക്ക് 70,990 രൂപയും (അലോയ്) 74,490 രൂപയുമാണ് (ഡീലക്സ്) ഡല്‍ഹിയിലെ എക്സ് ഷോറൂം വില.

 

 

honda activa first ever bs6 scooter