50,034 ഇരുചക്രവാഹനങ്ങള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു

By online desk.05 08 2019

imran-azhar

 

ഇന്ത്യന്‍ വിപണിയിലെ ആക്ടിവ 125, ഗ്രാസിയ, ഏവിയേറ്റര്‍, ഇആ ഷൈന്‍ എന്നീ ഇരുചക്ര വാഹനങ്ങളെ തിരിച്ചുവിളിച്ച് ഹോണ്ട. ഡിസ്‌ക് ബ്രേക്ക് സജ്ജീകരിച്ച് പുറത്തിറങ്ങിയ മോഡലുകളെയാണ് കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്.

 

ഫ്രണ്ട് ബ്രേക്കിനായുള്ള മാസ്റ്റര്‍ സിലിണ്ടറില്‍ പ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായഹോണ്ട മോട്ടോര്‍സൈക്കിള്‍സ് 50,034 ഇരുചക്രവാഹനങ്ങള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളികളുമാണ് ഹോണ്ട വിപണിയിലെത്തിക്കുന്നത്. ചെറിയ സ്‌കൂട്ടറുകള്‍, കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകള്‍, ഗോള്‍ഡ് വിംഗ് പോലുള്ള ക്രൂയിസറുകളിലേക്കും ഒപ്പം ഇആഞ 1000ഞഞ പോലുള്ള സൂപ്പര്‍ ബൈക്കുകളും ഹോണ്ട ഉത്പാദിപ്പിക്കുന്നുണ്ട്.

 

ഇരുചക്രവാഹന വിപണിയിലെ രാജാക്കന്മാരാണ് ഹോണ്ട. ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസീയത നഷ്ടപ്പെടാതിരിക്കാനാണ് വാഹനങ്ങളിലെ പ്രശ്നം തിരിച്ചറിഞ്ഞ് തിരിച്ചുവിളിക്കാന്‍ കമ്പനി തയ്യാറാകുന്നത്. തിരിച്ചുവിളിച്ച എല്ലാ മോഡലുകള്‍ക്കും ഒരേ ഡിസ്‌ക് ബ്രേക്കുകള്‍ കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. ആക്ടിവ 125, ഗ്രാസിയ 125, ഏവിയേറ്റര്‍ 125, എന്നീ സ്‌കൂട്ടറുകളാണ് ഒരേ ശ്രേണിയില്‍ പുറത്തിറങ്ങിയത്. സ്‌കൂട്ടര്‍ ശ്രേണിയിലെ പ്രീമിയം മോഡലുകളാണ് ഇവ. ഒരേ പ്രീമിയം സവിശേഷതകളും രൂപകല്പ്പനയുമാണ് ഈ സ്‌കൂട്ടറുകള്‍ക്ക് ഹോണ്ട നല്‍കിയിരിക്കുന്നത്. ഹോണ്ട ഇആ ഷൈന്‍ ഒരു ബേസിക്ക് കമ്മ്യൂട്ടര്‍ ശ്രേണിയില്‍ ഉള്‍പ്പെട്ട വാഹനമാണ്. അതില്‍ ഓപ്ഷണല്‍ ഡിസ്‌ക് ബ്രേക്കുകളും നല്‍കിയിട്ടുണ്ട്. ഡിസ്‌ക് ബ്രേക്കിനുള്ള മാസ്റ്റര്‍ സിലിണ്ടറിലെ ഒരു പ്രശ്നമാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കാനുള്ള കാരണമെന്നാണ് ഹോണ്ടയുടെ വിശദീകരണം.

 

 

OTHER SECTIONS