ലോക്ക്ഡൗണ്‍ ; ഓണ്‍ലൈന്‍ സെയില്‍സ് പ്ലാറ്റ്ഫോമുമായി ഹോണ്ട

By online desk .09 05 2020

imran-azhar

 

ന്യുഡല്‍ഹി :ഇന്ത്യയിലെ വാഹന വില്‍പ്പനയില്‍ കനത്ത ആഘാതമാണ് ലോക്ക്ഡൗണ്‍ സൃഷ്ടിച്ചിരിക്കുന്നത്. ഈ ആഘാതത്തില്‍ നിന്ന് കരകയറുന്നതിനായി മിക്ക വാഹനനിര്‍മാതാക്കളും ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് തിരിയുകയാണ്. ഇപ്പോഴിതാ ഹോണ്ട ഇന്ത്യയും ഓണ്‍ലൈന്‍ സെയില്‍സ് പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നു.
ഹോണ്ടയുടെ കോര്‍പ്പറേറ്റ് വെബ്സൈറ്റായ www.hondacarindia.com/honda-from-home ലൂടെ 'ഹോണ്ട ഫ്രം ഹോം' ഓണ്‍ലൈന്‍ ബുക്കിങ്ങ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.


വാഹനം വാങ്ങുന്നതിന് ഉപയോക്താക്കള്‍ ഷോറൂം സന്ദര്‍ശിക്കാതെ തന്നെ വാഹനം വീട്ടിലെത്തിക്കുന്നതിനാണ് ഈ സംവിധാനം. ബുക്കിങ്ങ് മുതല്‍ പണമടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കുള്ള സംവിധാനം ഇതിലൊരുക്കിയിട്ടുണ്ട്.
വെബ്സൈറ്റില്‍ കയറിയാല്‍ തന്നെ ഉപയോക്താവിന്റെ സ്ഥലവും ഇഷ്ടപ്പെട്ട ഡീലര്‍ഷിപ്പും തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇതിനുശേഷം വാങ്ങാനുദേശിക്കുന്ന മോഡലും അത് സംബന്ധിച്ച വിവരങ്ങളും വിശദമായി വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. 24 മണിക്കൂര്‍ സേവനത്തിലൂടെ വളരെ ലളിതമായ നടപടികളിലൂടെയാണ് വാഹനം സ്വന്തമാക്കാനുള്ള അവസരം ഹോണ്ട ഒരുക്കുന്നത്.


ഇന്ത്യയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഹോണ്ടയുടെ ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ഒരുക്കുന്നതിനാണ് ഹോണ്ട ഫ്രം ഹോം എന്ന ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുന്നതെന്നും ഇത് നടപടികള്‍ ലഘൂകരിക്കുമെന്നും ഹോണ്ട ഇന്ത്യ വൈസ് പ്രസിഡന്റ് സെയില്‍സ് ഡയറക്ടര്‍ രാജേഷ് ഗോയല്‍ അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ വഴിയുള്ള പേമെന്റ് സംവിധാനത്തില്‍ പണമടച്ചാണ് വാഹനം ഉറപ്പാക്കുന്നത്.

 

 

 

OTHER SECTIONS