വിലക്കുറവ് പ്രഖ്യാപിച്ച് ഹോണ്ട; 42000 രൂപ മുതല്‍ 4 ലക്ഷം വരെ ക്യാഷ് ഡിസ്‌കൗണ്ടുകള്‍

By Online Desk .14 09 2019

imran-azhar

 

 

വാഹന വിപണിയെ ആകര്‍ഷിക്കാന്‍ പുതിയ ഓഫറുകളുമായി ഹോണ്ട. വിവിധ മോഡലുകളിലായി നാലു ലക്ഷം വരെ വിലക്കുറവാണ് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്. സിആര്‍വി മുതല്‍ ജാസ് വരെ നീളുന്ന വിവിധ മോഡലുകളിലാണ് 42000 രൂപ മുതല്‍ 4 ലക്ഷം വരെ ക്യാഷ് ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നത്. ഈ മാസം അവസാനം വരെയാണ് ഓഫറുകള്‍.

 

ഹോണ്ടയുടെ പ്രീമിയം എസ്യുവി സിആര്‍-വിക്ക് വിവിധ മോഡലുകളിലായി നാലു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. എന്നാല്‍ വിവിധ സ്ഥലങ്ങളേയും ഡീലര്‍ഷിപ്പിനേയും മോഡലുകളുടെ ലഭ്യതയ്ക്കും അനുസരിച്ചായിരിക്കും ഓഫര്‍ ലഭിക്കുക. ഹോണ്ടയുടെ ചെറു എസ്യുവി ബിആര്‍-വിക്ക് 1.10 ലക്ഷം രൂപ വരെ ഓഫറാണ് നല്‍കുന്നത്. വിവിധ വകഭേദങ്ങളിലായി ക്യാഷ് ഡിസ്‌കൗണ്ടും എക്സ്ചേഞ്ച് ഓഫറുകളും ആക്സറീസും അടക്കമാണ് 1.10 ലക്ഷം രൂപയുടെ ഓഫര്‍ നല്‍കുന്നത്.

 

പ്രീമിയം സെഡാനായ സിവിക്കിന് 2.50 ലക്ഷം രൂപ വരെ ഓഫറാണ് ഹോണ്ട നല്‍കുന്നത്. വിസിവിടി ഒഴികയുള്ള പെട്രോള്‍ വകഭേദത്തിന് 25000 രൂപ വരെ എക്സ്ചേഞ്ച് ബോണസും എല്ലാ ഡീസല്‍ മോഡലുകള്‍ക്ക് 2.50 ലക്ഷം വരെ ക്യാഷ് ഡിസൗണ്ടും പെട്രോള്‍ വിസിവിടിക്ക് ക്യാഷ് ഡിസ്‌കൗണ്ടും 2 ലക്ഷം എക്സ്ചേഞ്ച് ബോണസുമാണ് കമ്ബനി നല്‍കുന്നത്.

 

ഹോണ്ട സിറ്റിയുടെ എല്ലാ വകഭേദങ്ങള്‍ക്കും 32000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 30000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 62000 രൂപയാണ് നല്‍കുന്നത്. ഡബ്ല്യുആര്‍-വിയുടെ എല്ലാ വകഭേദങ്ങള്‍ക്കും 25000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 45000 രൂപയുടെ ഓഫറാണ് നല്‍കുന്നത്. പ്രീമിയം ഹാച്ച്ബാക്കായ ജാസിന് 25000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 50000 രൂപയുടെ ഓഫറാണ് നല്‍കുന്നത്.

 

OTHER SECTIONS