ഹോണ്ടയുടെ 'മങ്കി' വിപണിയിലേക്ക്

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ വിചിത്രമായ പേരും രൂപവുമുള്ള മങ്കി 125 വീണ്ടുമെത്തുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം താല്‍ക്കാലികമായി ഉല്‍പ്പാദനം നിര്‍ത്തിയ ബൈക്ക് ഉടന്‍ പുറത്തിറങ്ങിയേക്കും.

author-image
Abhirami Sajikumar
New Update
ഹോണ്ടയുടെ 'മങ്കി' വിപണിയിലേക്ക്

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ വിചിത്രമായ പേരും രൂപവുമുള്ള മങ്കി 125 വീണ്ടുമെത്തുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം  താല്‍ക്കാലികമായി ഉല്‍പ്പാദനം നിര്‍ത്തിയ ബൈക്ക് ഉടന്‍ പുറത്തിറങ്ങിയേക്കും.

സവിശേഷതകൾ :-

തലകീഴായി ഘടിപ്പിച്ച ഫോര്‍ക്ക്, 12 ഇഞ്ച് ടയര്‍, ഡിസ്‌ക് ബ്രേക്കുകള്‍, ആന്റി ലോക്ക് ബ്രേക്ക് തുടങ്ങിയവയാണ് മങ്കിയുടെ പ്രത്യേകതകള്‍. മങ്കിക്ക് ഗ്രോമിലെ 125 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇഞ്ചക്റ്റഡ് എയര്‍ കൂള്‍ഡ് എന്‍ജിനാകും കരുത്തേകുക.

7,000 ആര്‍ പി എമ്മില്‍ 9.3 ബി എച്ച്‌ പി കരുത്തും 5,250 ആര്‍ പി എമ്മില്‍ 11 എന്‍ എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും.പൂര്‍ണമായും എല്‍ ഇ ഡി ലൈറ്റുകളുള്ള ബൈക്കില്‍ വൃത്താകൃതിയിലുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോളുമുണ്ട്. ബനാന യെലോ, പേള്‍ നെബുല റെഡ്, പേള്‍ ഷൈനിങ് ബ്ലാക്ക് തുടങ്ങിയ നിറങ്ങളിലാണ് ബൈക്കിന്റെ വരവ്.

107 കിലോഗ്രാമാണ് ഭാരം, 5.6 ലീറ്ററാണ് ഇന്ധനസംഭരണ ശേഷി, 67.1 കിലോമീറ്ററാണു ബൈക്കിന് ഹോണ്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ജപ്പാനില്‍ 3,99,600 യെന്‍ (ഏകദേശം 2.45 ലക്ഷം രൂപ) ആണ് ഈ ബൈക്കിന്റെ വില.

honda