ഹോണ്ടയുടെ ഏറ്റവും പുതിയ മോഡലായ സി ഡി 110 ഡ്രീം ഡി എക്സ് പുറത്തിറങ്ങി

By Sooraj S.11 Jul, 2018

imran-azhar

 

 

ഹോണ്ടയുടെ ഏറ്റവും അധികം ജനശ്രദ്ധ നേടിയ ബൈക്കാണ് സി ഡി 110 ഡ്രീം. സി ഡി 110 ഡ്രീമിന്റെ പരിഷ്‌കൃത മോഡൽ പുറത്തിറക്കാൻ തയ്യാറാവുകയാണ് ഹോണ്ട. പഴയ മോഡലിൽ നിന്നും വ്യത്യസ്തമാർന്ന മാറ്റങ്ങളോടെയാണ് പുതിയ സി ഡി 110 ഡ്രീം ഡി എക്സിന്റെ വരവ്. 65 kmpl ബൈക്ക് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 109.19 സിസി എന്‍ജിന്‍ ആണ് പുതിയ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് 8.31 ബിഎച്ച്‌പി പവറും 9.09 എന്‍എം ടോര്‍ക്കുമേകും. രൂപത്തിലും ഭാവത്തിലും തികച്ചും വ്യത്യസ്തനാണ് പുതിയ ഡ്രീം ഡി എക്സ്. 48,641 രൂപയാണ് ഡൽഹിയിലെ എക്സ്ഷോറൂം വില. ബൈക്ക് മികച്ച പെർഫോമെൻസ് കാഴ്ചവെക്കുമെന്നും കമ്പനി പറയുന്നു. ട്യൂബ് ലെസ്സ് ടയറുകളാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.