സാൻഡ്രോയുടെ പുതിയ മോഡൽ ഒക്ടോബറിൽ അവതരിപ്പിക്കും

By Sooraj S.10 Jul, 2018

imran-azhar

 

 

ഒരു കാലത്ത് വാഹന പ്രേമികളുടെ മനം കവർന്ന മോഡലാണ് ഹ്യൂണ്ടായുടെ സാൻട്രോ. സാൻട്രോയുടെ ഏറ്റവും പുതിയ മോഡൽ ഒക്ടോബറിൽ പുറത്തിറക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ. എന്നാൽ ഈ കാര്യം ഔദ്യോഗികമായി ഹ്യൂണ്ടായ് അറിയിച്ചിട്ടില്ല. 1.1-litre iRDE പെട്രോൾ 1.2-litre കാപ്പാ പെട്രോൾ എൻജിനുമാണ് പുതിയ സാൻട്രോയുടെ സവിശേഷത. 5 സ്പീഡ് മാനുവൽ ഗിയർ ഷിഫ്റ്റും കാറിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്. ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റ് സൗകര്യവും കാർ നൽകുന്നുണ്ട്. കാറിന്റെ പുറമെയും ഇന്റീരിയറും വളരെ വ്യത്യസ്തമായാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പഴയ സാൻട്രോ നമുക്ക് പുതിയ മോഡലിലൂടെ കാണാനാകില്ല. ടാറ്റാ ടിയാഗോ ഡാറ്റ്‌സൺ റെഡിഗോ മാരുതി സെലേറിയോ എന്നിവയാണ് സാൻട്രോയുടെ എതിരാളികൾ.

OTHER SECTIONS