ഹ്യുണ്ടായി ടൂസോണിന്റെ 2022 പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ടൂസോണിന്റെ 2022 പതിപ്പ് അവതരിപ്പിച്ചു. ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലും ന്യൂജനറേഷന്‍ ഫീച്ചറുകളുമായി എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ വില ഓഗസ്റ്റ് നാലിന് പ്രഖ്യാപിക്കും. പ്രീമിയം എസ്.യു.വി. ശ്രേണിയില്‍ എത്തിയിട്ടുള്ള ഈ വാഹനം ജീപ്പ് കോംപസ്, സിട്രോണ്‍ സി5 എയര്‍ക്രോസ് എന്നീ വാഹനങ്ങളുമായായിരിക്കും ഏറ്റുമുട്ടുക.

author-image
santhisenanhs
New Update
ഹ്യുണ്ടായി ടൂസോണിന്റെ 2022 പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ടൂസോണിന്റെ 2022 പതിപ്പ് അവതരിപ്പിച്ചു. ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലും ന്യൂജനറേഷന്‍ ഫീച്ചറുകളുമായി എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ വില ഓഗസ്റ്റ് നാലിന് പ്രഖ്യാപിക്കും. പ്രീമിയം എസ്.യു.വി. ശ്രേണിയില്‍ എത്തിയിട്ടുള്ള ഈ വാഹനം ജീപ്പ് കോംപസ്, സിട്രോണ്‍ സി5 എയര്‍ക്രോസ് എന്നീ വാഹനങ്ങളുമായായിരിക്കും ഏറ്റുമുട്ടുക.

പ്രീമിയം വാഹനങ്ങളെ പോലും അമ്പരപ്പിക്കുന്ന ഡിസൈന്‍ മാറ്റമാണ് ടൂസോണിന്റെ ഈ വരവിലെ ഹൈലൈറ്റ്. മുമ്പുണ്ടായിരുന്ന ക്രോമിയം ലൈന്‍ ഗ്രില്ലിന് പകരം ഡാര്‍ക്ക് ക്രോമിയം ഫിനിഷിങ്ങിലുള്ള പാരാമെട്രിക് ഗ്രില്ലാണ് ടൂസോണില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കാഴ്ചയില്‍ ഗ്രില്ലിനോട് സാമ്യം തോന്നിക്കുന്ന രീതിയിലാണ് ഡി.ആര്‍.എല്‍. ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ബമ്പറില്‍ ഉള്ളില്‍ സുരക്ഷിതമായാണ് ഹെഡ്‌ലാമ്പ് നല്‍കിയിട്ടുള്ളത്. എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള രണ്ട് ലൈറ്റുകളാണ് ഹെഡ്‌ലൈറ്റ് ആകുന്നത്. സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ബമ്പറും ചേരുന്നതോടെ മുന്‍ഭാഗത്തെ പുതുമ പൂര്‍ണമാകുന്നു. ഡോറുകളില്‍ ഉടനീളം നല്‍കിയിട്ടുള്ള ഇസഡ് ഷേപ്പ് ക്യാരക്ടര്‍ ലൈനുകളാണ് വശങ്ങള്‍ക്ക് എസ്.യു.വി. ഭാവം പകരുന്നത്. 18 ഇഞ്ച് വലിപ്പമുള്ള അലോയി വീലില്‍ മാറ്റം വരുത്തിയിട്ടില്ല.

സൈഡ് മിററില്‍ ആരംഭിച്ച് സി പില്ലറില്‍ അവസാനിക്കുന്ന വില്‍ഡോ ബോര്‍ഡര്‍, പുതിയ ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന വീല്‍ ആര്‍ച്ച് എന്നിവ വശങ്ങളിലെ പുതുമയാണ്. പിന്‍ഭാഗത്തിന് അഴകേകുന്ന പുതുമയുള്ള ടെയില്‍ലാമ്പും ടെയില്‍ഗേറ്റില്‍ ഉടനീളമുള്ള ലൈറ്റ് സ്ട്രിപ്പുമാണ്. ഗ്ലാസിലേക്ക് സ്ഥാനം മാറിയ ഹ്യുണ്ടായിയുടെ ത്രീഡി ലോഗോയും ഒളിച്ചിരിക്കുന്ന റിയര്‍ വൈപ്പറും പിന്‍ഭാഗത്തെ ആകര്‍ഷകമാക്കും.

ഏറ്റവും കുറഞ്ഞ സ്വിച്ചുകള്‍ നല്‍കി സ്‌ക്രീനുകള്‍ക്ക് പ്രാധാന്യം നല്‍കി ഒരുങ്ങിയിട്ടുള്ള അകത്തളം എന്ന വിശേഷണമായിരിക്കും ഇന്റീരിയറിന് ഏറ്റവുമധികം യോജിക്കുക. 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇതിന്റെ തുടര്‍ച്ചയെന്നോണം നല്‍കിയിട്ടുള്ള ടച്ച് സ്‌ക്രീന്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍, വയര്‍ലെസ് ചാര്‍ജിങ്ങ്, സ്റ്റോറേജ് സ്‌പേസ് തുടങ്ങി ആംറെസ്റ്റില്‍ അവസാനിക്കുന്ന കോക്പിറ്റ് മാതൃകയിലുള്ള സെന്റര്‍ കണ്‍സോളാണ് ഇതിലുള്ളത്.

മെമ്മറി ഫങ്ഷനുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയവയും അകത്തളത്തെ സമ്പന്നമാക്കുന്നുണ്ട്. 29 സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറും 60-ല്‍ അധികം കണക്ടഡ് കാര്‍ ഫീച്ചറുകളും നല്‍കിയാണ് 2022 ടൂസോണിനെ ഒരുക്കിയിരിക്കുന്നത്.

ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് സാങ്കേതികവിദ്യയാണ് കണക്ടഡ് കാര്‍ ഫീച്ചറുകള്‍ക്ക് അടിസ്ഥാനം. മലയാളം ഉള്‍പ്പെടെ 10 പ്രദേശിക ഭാഷയും രണ്ട് ഗ്ലോബല്‍ ഭാഷയും മനസിലാകുന്നതും ഈ വാഹനത്തിന്റെ സാങ്കേതിക മികവിന്റെ ഉദാഹരണമാണ്. പിന്നിലേക്ക് മടക്കാന്‍ സാധിക്കുന്നതും 60:40 അനുപാതത്തില്‍ മടക്കാന്‍ സാധിക്കുന്നതുമായി പിന്‍നിര സീറ്റുകളാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഈ സീറ്റിലെ യാത്രക്കാര്‍ക്കായി എ.സി. വെന്റുകളും ചാര്‍ജിങ്ങ് പോയന്റും നല്‍കിയിട്ടുണ്ട്.

സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയതും ഈ വരവിലെ സവിശേഷതയാണ്. ലെവല്‍-2 അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം ആണ് ഇതില്‍ പ്രധാനമായി സുരക്ഷ ഉറപ്പാക്കുന്നത്. സാധാരണ സുരക്ഷ സംവിധാനങ്ങള്‍ക്ക് പുറമെ, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്ങ്, ഫോര്‍വേഡ് കൊളീഷന്‍ അവോയിഡന്‍സ് അസിസ്റ്റ്, ലെയില്‍ കീപ്പിങ്ങ് അസിസ്റ്റന്‍സ്, ലെയില്‍ ഡിപാര്‍ച്ചര്‍ വാണിങ്ങ്, ബ്ലൈന്‍ഡ് സ്‌പോട്ട് കൊളീഷന്‍ അവോയിഡന്‍സ്, സ്മാര്‍ട്ട് ക്രൂയിസ് കണ്‍ട്രോള്‍ വിത്ത് സ്‌റ്റോപ്പ് ആന്‍ഡ് ഗോ തുടങ്ങി 16 സുരക്ഷ ഫീച്ചറാണ് അഡാസിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ളത്.

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ടൂസോണ്‍ ഇത്തവണയും എത്തിയിട്ടുള്ളത്. 156 പി.എസ്. പവറും 192 എന്‍.എം. ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനും 186 പി.എസ്. പവറും 416 എന്‍.എം. ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ വി.ജി.ടി. ടര്‍ബോ ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന്റെ ഹൃദയം. പെട്രോള്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കും ഡീസല്‍ എന്‍ജിനൊപ്പം എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മൂന്ന് ഡ്രൈവിങ്ങ് മോഡുകള്‍ക്കൊപ്പം ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഇതില്‍ ഒരുങ്ങുന്നുണ്ട്.

hyundaiTucson india automobile