സ്വിഫ്റ്റിന് എതിരാളിയായി ഹ്യൂണ്ടായുടെ ഗ്രാൻഡ് ഐ 10

By Sooraj S.04 10 2018

imran-azhar

 

 

വാഹന പ്രേമികൾക്കിടയിൽ തരംഗം സൃഷ്ടിച്ച ബ്രാൻഡാണ് ഹ്യൂണ്ടായുടേത്. ഐ10ഉം ഐ 20ഉം ഒക്കെ വിപണി കീഴടക്കുകയായിരുന്നു. മാരുതി സുസുക്കിയുടെ സ്വിഫ്റ്റിന് കടുത്ത എതിരാളിയായാണ് ഹ്യുണ്ടായി പുതിയ ഗ്രാൻഡ് ഐ 10നെ അവതരിപ്പിക്കുന്നത്. 17.49 kmpl മൈലേജാണ് കമ്പിനി അവകാശപ്പെടുന്നത്. 4.75 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില. 2019ഓടെ വാഹനം ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ. വലിയ ടച്ച് സ്കീൻ, ഇലക്ട്രിക് സൺറൂഫ് തുടങ്ങിയ ആധുനിക ഫീച്ചറുകൾ പുതിയ ഗ്രാൻഡ് ഐ 10ൽ ഉണ്ടാകും. വാഹനത്തിന്റെ ഇന്റീരിയർ ഡിസൈനിങ്ങിലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പുറമെ നോക്കുകയാണെങ്കിൽ ഹെക്സഗണൽ ഗ്രിൽ, വലിയ ടെയിൽ ലാംപ്, ഹെഡ്‌ലാംപുകളും രാജകീയ പ്രൗഢിയാണ് വാഹനത്തിന് പ്രധാനം ചെയ്യുന്നത്. ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗിയർബോക്സിന് പകരം എഎംടി ഗിയർബോക്സും വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷതകളാണ്.

OTHER SECTIONS