മാറ്റങ്ങളോടെ എലീറ്റ് ഐ 20 ; 5.36 ലക്ഷം രൂപ മുതൽ വിപണിയിൽ

By Greeshma G Nair.12 Apr, 2017

imran-azhar

 

 


മാറ്റങ്ങളോടെ എലീറ്റ് ഐ 20 .ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് എലീറ്റ് ഐ 20യെ വിപണിയിലെത്തിച്ചു .ഗ്രാൻഡ് ഐ 10 കഴിഞ്ഞാൽ ഹ്യുണ്ടേയിക്ക് ഏറ്റവുമധികം വിൽപ്പന നേടിക്കൊടുക്കുന്ന മോഡലാണ് 5.36 ലക്ഷം രൂപ മുതൽ 8.51 ലക്ഷം രൂപ വരെയാണ് 2017 എലീറ്റ് ഐ 20 ക്കു വില.

 

കാറിന്റെ അകത്തളത്തിൽ സ്പോർടി ലുക്കിനായി ഓറഞ്ച് ഇൻസർട്ടുകളും ഹ്യുണ്ടേയ് ലഭ്യമാക്കിയിട്ടുണ്ട്. ആപ്പിൾ കാർ പ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും ലഭ്യമാവുന്ന, സ്മാർട്ഫോൺ കണക്ടിവിറ്റിയുള്ള ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഓഡിയോ വിഡിയൊ നാവിഗേഷൻ സംവിധാനം, മിറർ ലിങ്ക് ഫീച്ചർ എന്നിവയും കാറിലുണ്ട്.


മികച്ച സുരക്ഷയ്ക്കായി ആന്റി ലോക്ക് ബ്രേക്ക് സംവിധാനം, പിന്നിൽ ഡീ ഫോഗർ, ഫോഗ് ലാംപ് തുടങ്ങിയവയ്ക്കൊപ്പം സ്മാർട് എൻട്രി, പിന്നിലെ എ സി വെന്റ്, ആർ 16 ഡയമണ്ട് കട്ട് അലോയ് തുടങ്ങിയവയും കാറിലുണ്ട്.


മൂന്ന് എൻജിൻ സാധ്യതകളോടെയാണ് ‘2017 എലീറ്റ് ഐ ട്വന്റി’യുടെ വരവ്: 1.4 യു ടു സി ആർ ഡി ഐ ഡീസൽ, 1.2 കാപ്പ ഡ്യുവൽ വി ടി വി ടി പെട്രോൾ, 1.4 ഡ്യുവൽ വി ടി വി ടി പെട്രോൾ. ഡീസൽ എൻജിന് പരമാവധി 90 പി എസ് കരുത്ത് സൃഷ്ടിക്കാനാവും; ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ.