ഫോര്‍ച്യൂണറിനും, ഫോർഡിനും പുതിയ എതിരാളി; എം.ജി ഗ്ലോസ്റ്ററിന് സവിശേഷതകളേറെ

By Sooraj Surendran.08 10 2020

imran-azhar

 

 

വാഹന വിപണയിൽ പിടിമുറുക്കാനൊരുങ്ങി എം.ജി മോട്ടോർസ്. എം.ജിയുടെ നാലാമത്തെ വാഹനമായ ഗ്ലോസ്റ്റർ ഒക്ടോബർ 8 വ്യാഴാഴ്ച അവതരിപ്പിക്കും. സവിശേഷതകളുടെ കാര്യത്തിൽ എം.ജിയുടെ മറ്റ് വാഹനങ്ങളിൽ നിന്നും ഒരുപിടി മുൻപിലാണ് ഗ്ലോസ്റ്റർ. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനമുള്ള ലെവല്‍-1 ഓട്ടോണമസ് വാഹനമായാണ് ഗ്ലോസ്റ്റര്‍ എത്തുന്നത്. ഇന്ത്യയില്‍ ഗ്ലോസ്റ്റർ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലാണ് എത്തുക. ഇത് വാഹനത്തിന് 218 ബിഎച്ച്പി പവറും 480 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ഇതിലുണ്ടാവും.


എം.ജി ഗ്ലോസ്റ്റർ അഞ്ച് വേരിയന്റുകളിലാണ് പുറത്തിറങ്ങുക. അളവുകളുടെ അടിസ്ഥാനത്തിൽ, എം‌ജി ഗ്ലോസ്റ്ററിന് 4,985 mm നീളവും 1,926 mm വീതിയും 1,867 mm ഉയരവുമുണ്ട്. എസ്‌യുവിക്ക് 2,950 mm വീൽബേസും കമ്പനി നൽകുന്നു. മൂന്ന് സോണുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ എന്നിവയും ഈ വാഹനത്തിന്റെ പ്രത്യേകതകളാണ്. ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എന്നിവയാണ് ഗ്ലോസ്റ്ററിന്റെ പ്രധാന എതിരാളികൾ.

 

OTHER SECTIONS