രാജ്യത്തെ ആദ്യ വനിതാ സര്‍വീസ് വര്‍ക്ക്ഷോപ്പുമായി മഹീന്ദ്ര

വനിതകള്‍ മാത്രം ജോലിക്കാരായുള്ള സര്‍വീസ് വര്‍ക്ക്ഷോപ്പിന് തുടക്കം കുറിച്ച് ഇന്ത്യന്‍ വാഹനിര്‍മ്മാതാക്കളായ മഹീന്ദ്ര.

author-image
online desk
New Update
രാജ്യത്തെ ആദ്യ വനിതാ സര്‍വീസ് വര്‍ക്ക്ഷോപ്പുമായി മഹീന്ദ്ര

വനിതകള്‍ മാത്രം ജോലിക്കാരായുള്ള സര്‍വീസ് വര്‍ക്ക്ഷോപ്പിന് തുടക്കം കുറിച്ച് ഇന്ത്യന്‍ വാഹനിര്‍മ്മാതാക്കളായ മഹീന്ദ്ര. ഒമ്പത് വനിതകളാണ് ജയ്പൂരില്‍ പ്രവര്‍ത്തിക്കുന്ന മഹീന്ദ്രയുടെ വര്‍ക്ക്ഷോപ്പിലെ ജീവനക്കാര്‍. ജോലിക്കാരെല്ലാം വനിതകളായുള്ള രാജ്യത്തെ ആദ്യ വനിതാ സര്‍വീസ് വര്‍ക്ക്ഷോപ്പാണിതെന്നാണ് റിപ്പോര്‍ട്ട്. വനിത ജീവനക്കാരെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പരിപാടി ആരംഭിച്ചതെന്ന് മഹീന്ദ്ര വ്യക്തമാക്കി. വര്‍ക്ക്ഷോപ്പുകളിലെ പ്രൊഡക്ഷന്‍ മേഖലയിലേക്ക് കൂടുതല്‍ വനിതാ ജീവനക്കാരെ എത്തിക്കാന്‍ ലക്ഷ്യമിട്ട് മഹീന്ദ്ര ആരംഭിച്ച പിങ്ക് കോളര്‍ പദ്ധതിയുടെ ഭാഗമായാണ് പുതിയ വനിതാ വര്‍ക്ക്ഷോപ്പ്. സാങ്കേതിക വിദഗ്ധര്‍, സര്‍വീസ് അഡ്വൈസര്‍, ഡ്രൈവര്‍, മാനേജര്‍, സെക്യൂരിറ്റി ഗാര്‍ഡ് തുടങ്ങി വര്‍ക്ക്ഷോപ്പിലെ ജോലികളെല്ലാം സ്ത്രീകളാണ് ചെയ്യുന്നത്. രാജ്യത്തെ എല്ലാ മഹീന്ദ്ര വര്‍ക്ക്‌ഷോപ്പുകളിലും കൂടുതല്‍ വനിതാ ജീവനക്കാരെ നിയമിക്കാന്‍ മഹീന്ദ്ര ലക്ഷ്യമിടുന്നുണ്ട്. ഇതിനായി പ്രത്യേക പരിശീലനവും നല്‍കും. ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമ്പോള്‍ നല്‍കേണ്ടിയിരുന്ന ഫീസില്‍ വനിതാ ജീവനക്കാര്‍ക്ക് മഹീന്ദ്ര ഇളവ് അനുവദിച്ചിരുന്നു. ട്രെയിനികളില്‍ മൂന്നിലൊന്ന് സ്ത്രീകളെ നിയമിക്കണമെന്ന് മഹീന്ദ്ര ഡീലര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

india s first women service workshop by mahindra