ഇന്ത്യൻ വിപണിയെ കീഴടക്കാൻ 'വോൾവോ വി 90 ക്രോസ് കൺട്രി' ഒരുങ്ങി

By BINDU PP.08 Jul, 2017

imran-azhar 

ഇന്ത്യൻ വിപണിയെ കീഴടക്കാൻ സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോയുടെ ‘വി 90 ക്രോസ് കൺട്രി’ എത്തുന്നു. ഈ മാസം 12 നാണ് എത്തുന്നത്. ‘എസ് 90’ സെഡാന്റെ ദൃഢതയാർന്ന പതിപ്പായ ‘വി 90’ അധിക ഗ്രൗണ്ട് ക്ലിയറൻസും ഓൾ വീൽ ഡ്രൈവുമൊക്കെയായാണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. സ്റ്റേഷൻ വാഗൻ അഥവാ എസ്റ്റേറ്റ് വിഭാഗത്തോട് ഇന്ത്യ കാര്യമായ പ്രതിപത്തി കാട്ടിയിട്ടില്ലെന്നതാണു യാഥാർഥ്യം. സമാന സവിശേഷതകളും കാഴ്ചപ്പകിട്ടുമുള്ള സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങൾ കൈവരിച്ച സ്വീകാര്യതയാവാം സ്റ്റേഷൻ വാഗണുകൾക്കു തിരിച്ചടി സൃഷ്ടിച്ചത്.

 

 

മികവിനും ആഡംബരങ്ങൾക്കുമൊക്കെ പുരസ്കാരങ്ങളേറെ വാരിക്കൂട്ടിയ ചരിത്രമാണ് ‘എസ് 90’ ആഡംബര സെഡാന്റേത്. അതേ കാഴ്ചപ്പകിട്ടും അകത്തളവും സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ നിലനിർത്തിയാണ് വോൾവോ ‘വി 90’ യാഥാർഥ്യമാക്കുന്നത്.ഇന്ത്യൻ ഉപയോക്താക്കളെ ആകർഷിക്കാൻ ‘ക്രോസ് കൺട്രി’ രൂപത്തിലാണ് വോൾവോ ‘വി 90’ അവതരിപ്പിക്കുന്നത്. നിലവിൽ വിൽപ്പനയ്ക്കുള്ള ‘വി 40 ക്രോസ് കൺട്രി’, ‘എസ് 60 ക്രോസ് കൺട്രി’ എന്നിവയെ പോലെ ആക്രമണോത്സുക ബംപറുകൾ, ബോഡി വർക്കിനു ചുറ്റും അധികമായി ബ്ലാക്ക് ക്ലാഡിങ്, മുന്നിലും പിന്നിലും ദൃഢത തോന്നിപ്പിക്കുന്ന സ്കഫ് പ്ലേറ്റ് എന്നിവയൊക്കെ കാറിലുണ്ട്.

OTHER SECTIONS